പാലാ: തലപ്പലം പഞ്ചായത്തിലെ പ്രധാനമന്ത്രി ജൽ ജീവ് മിഷൻ കുടിവെള്ള പദ്ധതി (മലങ്കര കുടിവെള്ള പദ്ധതി ) അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (23/09/2025) ചൊവ്വ 10.30am ന് പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ.
പ്രധാനമന്ത്രി ജല്‍ജീവ് മിഷൻ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കുവാൻ വേണ്ടി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് (അഞ്ഞൂറ്റിമംഗലം വാർഡിൽ) നാട്ടുകാരിൽ നിന്നും പിരിച്ചതുക ഉപയോഗിച്ച് സ്ഥലം മേടിച്ച് 4 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ ആവശ്യമായ ടെൻഡർ നടപടികൾ വരെ പൂർത്തീകരിച്ചിട്ടുള്ളതാണ്.
എന്നാൽ ഈ വാർഡിൽ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന പാറമട പ്രവർത്തിക്കുന്നതിന് ഈ ടാങ്ക് ഭീഷണിയാകുമെന്നതിനാൽ പാറമട ലോബിയെ സഹായിക്കാൻ വേണ്ടി പഞ്ചായത്ത് ഭരണപക്ഷം പഞ്ചായത്ത് കമ്മറ്റി തീരുമാനം അട്ടിമറിക്കുകയും, പുതിയ സ്ഥലം കണ്ടെത്തുവാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
പഞ്ചായത്ത് ഭരണപക്ഷം നിർദ്ദേശിക്കുന്ന സ്ഥലത്ത് ടാങ്ക് പണിതാൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടും നേരിടുന്നതാണ്. അങ്ങനെ വന്നാൽ തലപ്പലം പഞ്ചായത്തിൽ ഏകദേശം 50 കോടിയോളം രൂപ മുടക്കി നടപ്പിലാക്കുന്ന ജൽജീവ് മിഷൻ കുടിവെള്ള പദ്ധതി പൂർണ്ണ പരാജയമാകും.
ഇത് മനസ്സിലാക്കിയ ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. സമര പരിപാടികളുടെ ആദ്യഘട്ടം എന്ന നിലയിലാണ് നാളെ പഞ്ചായത്ത് പടിക്കൽ പ്രതിഷേധം നടത്തുന്നത്. ബിജെപി സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.