കടലിൽ വലവീശി : കിട്ടിയതോ മീനിന് പകരം മറ്റൊന്ന് , പോലീസ് അന്വേഷണം ആരംഭിച്ചു

താനൂർ : ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്ക് കടലിൽ നിന്നു പിച്ചളയിൽ തീർത്ത 2 നാഗവിഗ്രഹങ്ങൾ കിട്ടി.


ഇന്നലെ മീൻ പിടിക്കുന്നതിനിടെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കൽ റസാക്കിനാണ് വിഗ്രഹങ്ങൾ കിട്ടിയത്. മത്സ്യബന്ധനത്തിനായി വല വീശിയപ്പോൾ പിച്ചള നിറമുള്ള ഇവ വലയിൽ കുടുങ്ങുകയായിരുന്നു.

ചെറുതും വലുതുമായ വിഗ്രഹങ്ങൾക്ക് 5 കിലോഗ്രാം തൂക്കം വരും. റസാക്ക് ഉടൻ തന്നെ വിഗ്രഹങ്ങള്‍ പൊലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി പി. പ്രമോദ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !