പാലക്കാട് :മുണ്ടൂർ മീനങ്ങാട് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്ന് കഴിഞ്ഞ 28നു സംഘടിപ്പിച്ച ഗണേശോത്സവം ചർച്ചയായി.
ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കൽ, പൂജകൾ, തുടർന്ന് നിമജ്ജനം ചെയ്യൽ എന്നീ ആചാരങ്ങളും ഉണ്ടായിരുന്നു. ഘോഷയാത്ര മുണ്ടൂർ ചുങ്കം വഴി വന്ന് പറളി പുഴയിൽ എത്തിച്ച് നിമജ്ജനം ചെയ്തു.
കഴിഞ്ഞവർഷം ചെഗവാര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്ര. ഇത്തവണ അതുണ്ടായില്ല. പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട് ധരിപ്പിച്ചിട്ടുണ്ട്.
മീനങ്ങാട് ഗണേശോത്സവ സമിതിയുടെ പരിപാടി പ്രദേശത്ത് വേറെയുണ്ട്. അതേസമയം, പാർട്ടി നേതൃത്വംനൽകിയിട്ടില്ലെന്നും വിശ്വാസികൾ നടത്തിയതാണെന്നും സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറി എം.എസ്.നാരായണൻകുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.