പ്രശസ്ത മലയാള ചലച്ചിത്ര നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മലയാളസിനിമയിൽനിന്നും നിരവധി പേർ പങ്കെടുത്തു.
സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങിയവരും ചടങ്ങിനെത്തി.
ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പിതാവുകൂടിയായ നടൻ സുകുമാരന്റെ ബന്ധുവാണ് രാമു.ഭരതൻ സംവിധാനം ചെയ്ത 'ഓർമയ്ക്കായി' എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തിയത്.
തുടർന്ന് നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം രാമു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.രാമുവിന്റെ മകനായ ദേവദാസും നടനാണ്.
അതിശയൻ, ആനന്ദഭൈരവി, കളിക്കൂട്ടുകാർ എന്നീ ചിത്രങ്ങളിൽ ദേവദാസ് പ്രധാനവേഷത്തിലെത്തിയിരുന്നു.1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.