രണ്ടുദിവസം മുൻപാണ് തെലുങ്ക് ഇതിഹാസനടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം അന്തരിച്ചത്. നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും മുത്തശ്ശിയാണ് കനകരത്നം. മരണശേഷം തന്റെ കണ്ണുകൾ ദാനംചെയ്യണമെന്നായിരുന്നു കനകര്തനത്തിന്റെ ആഗ്രഹം. ഇത് നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി.
അല്ലു കനകരത്നത്തിന്റെ മരണശേഷം ഒരു ചടങ്ങിൽ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഭാര്യാമാതാവ് കണ്ണുകൾ ദാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ചിരഞ്ജീവി സൂചിപ്പിച്ചു.
കനകരത്നത്തിന്റെ മരണവാർത്തയറിഞ്ഞ് മകനും നിർമാതാവുമായ അല്ലു അരവിന്ദിന്റെ വസതിയിൽ ആദ്യമെത്തിയത് താനായിരുന്നെന്ന് ചിരഞ്ജീവി പറഞ്ഞു. അല്ലു അരവിന്ദ് ബെംഗളൂരുവിൽ നിന്ന് വരുന്ന വഴിയായിരുന്നു. അമ്മയുടെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറാണോ എന്ന് താൻ ചോദിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ സമ്മതം മൂളിയെന്നും ചിരഞ്ജീവി പറഞ്ഞു.
"മുൻപ് ഞാനും എന്റെ അമ്മയും ഭാര്യാമാതാവും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു. മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ ഉടൻ തന്നെ സമ്മതം അറിയിച്ചു. ആ പഴയ സംഭാഷണം ഓർത്ത ഞാൻ എന്റെ ബ്ലഡ് ബാങ്കിൽ വിളിച്ച് ഭാര്യാമാതാവിന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആ നടപടിക്രമങ്ങൾ പൂർത്തിയായി." നടൻ കൂട്ടിച്ചേർത്തു.നിരവധിപേരാണ് ചിരഞ്ജീവിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
മെഗാസ്റ്റാറിന്റെ ഭാഗത്തുനിന്നും യഥാസമയത്തുള്ള ഒരു കാരുണ്യപ്രവൃത്തി എന്നാണ് ഒരു പ്രതികരണം. ചിരഞ്ജീവി തന്റെ ഭാര്യാമാതാവ് അല്ലു കനകരത്നത്തിന്റെ നേത്രദാനത്തിന് സൗകര്യമൊരുക്കുകയും, ദുഃഖത്തെ മറ്റുള്ളവർക്ക് പ്രത്യാശയുടെ വെളിച്ചമാക്കി മാറ്റുകയും ചെയ്തു. വലിയൊരു പ്രവൃത്തി. മെഗാസ്റ്റാർ ചിരഞ്ജീവി സമൂഹത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. വലിയ ബഹുമാനം സർ... ഇത്തരം സംരംഭങ്ങൾ വളരെ ആവശ്യമാണ്... അല്ലു കനകരത്നമ്മയ്ക്ക് ആദരാഞ്ജലികൾ. ചിരഞ്ജീവി ഒരു പേരല്ല.. അദ്ദേഹം എല്ലാവർക്കും പ്രചോദനമാണ് എന്നിങ്ങനെയാണ് മറ്റു പ്രതികരണങ്ങൾ.കനകരത്നത്തിന്റെ മകൻ അല്ലു അരവിന്ദിന്റെ മക്കളാണ് നടന്മാരായ അല്ലു അർജുനും അല്ലു സിരീഷും. അല്ലു അരവിന്ദിന്റെ സഹോദരിയാണ് ചിരഞ്ജീവിയുടെ ഭാര്യയും നടൻ രാംചരൺ തേജയുടെ അമ്മയുമായ സുരേഖ. 94 വയസ്സുകാരിയായിരുന്ന കനകരത്നം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 1:45-നാണ് മരണമടഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.