കൊച്ചി : താൻ ഉന്നയിച്ച ആരോപണം കേരള രാഷ്ട്രീയത്തിൽ വൻ വിവാദമായതിനു പിന്നാലെ ആ പെൺകുട്ടിയോട് പുറത്തുവരാനും, ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടി റിനി ആൻ ജോർജ്.
കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
പേരു വെളിപ്പെടുത്താതെ റിനി നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കവെയാണ് പുതിയ പോസ്റ്റുമായി റിനി രംഗത്തെത്തുന്നത്.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം
അവളോടാണ്... പ്രിയ സഹോദരി... ഭയപ്പെടേണ്ട... വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്... ഒരു ജനസമൂഹം തന്നെയുണ്ട്... നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം... കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...
നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു... നീ ഇരയല്ല നീ ശക്തിയാണ്... നീ അഗ്നിയാണ്...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.