പാലാ;വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കടനാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്പശാല സെപ്റ്റംബർ 10 (നാളെ) വൈകുന്നേരം 5.30 ന് കെ കെ രാജു നഗറിൽ (മാളിയേക്കൽ മെഡോസ് നീലൂർ) വെച്ച് സംഘടിപ്പിക്കുന്നതായി ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോഷി അഗസ്റ്റിൻ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേനത്തിൽ അറിയിച്ചു.
കാലങ്ങളായി സാധാരണക്കാരെയും കർഷകരെയും വഞ്ചിച്ചും വെല്ലുവിളിച്ചും കടനാട് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇത്തവണ ജനങ്ങൾ വിധിയെഴുതുമെന്ന് ജോഷി അഗസ്റ്റിൻ പറഞ്ഞു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനോപകാര പ്രദമായ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കളായ നൂറുകണക്കിന് കുടുംബങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നും,ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതായും വിവരങ്ങൾ അറിയിക്കുന്നതിനും പാർട്ടിയുടെ ഹെല്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ജോഷി പറഞ്ഞു.
കഴിഞ്ഞ നാളുകളിൽ കടനാട് പഞ്ചായത്തിൽ ഉണ്ടായ നിരവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു പിടിക്കാനും സമര പോരാട്ടങ്ങളിലൂടെ വിജയത്തിൽ എത്തുന്നതിനും ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും പാർട്ടിക്ക് കഴിഞ്ഞെന്നും വാളിക്കുളത്തെ അനധികൃത പന്നിഫം അടച്ചു പൂട്ടിയത് അതിന് ഉദാഹരണമാണെന്നും പ്രസിഡന്റ് ജോഷി അഗസ്റ്റിൻ പറഞ്ഞു.
നിരവധി കർഷകരും വ്യവസായികളും യുവതീ യുവാക്കളും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പേർ ഇതൊനൊടകം ബിജെപിയിലേക്ക് എത്തിയതായും ജോഷി മാധ്യമങ്ങളോട് പറഞ്ഞു..പഞ്ചായത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തമാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കടനാട്ടിൽ ബിജെപി ഉണ്ടാക്കുമെന്നും ജോഷി അഗസ്റ്റിൻ പറഞ്ഞു.
പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ബിജെപി കടനാട് പഞ്ചായത്ത് അധ്യക്ഷൻ ജോഷി അഗസ്റ്റിൻ വരകിൽ,നേതാക്കളായ റോജൻ ജോർജ് ,സാം കുമാർ കൊല്ലപ്പള്ളി ,വിഷ്ണു തെക്കൻ ,ബിനീഷ് നീലൂർ ,മധു എളമ്പ്രകോടം ,സാജൻ കടനാട് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.