തൊഴുത്തിലെ തൂൺ ദേഹത്തേക്കു മറിഞ്ഞു വീണു ; ക്ഷീരകർഷകന് ദാരുണാന്ത്യം

നെന്മാറ (പാലക്കാട്) : തൊഴുത്തിലെ തൂൺ ദേഹത്തേക്കു മറിഞ്ഞു വീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്.


ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ സമയത്ത്, കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്കു മറിഞ്ഞു വീണത്. 

ഗുരുതരമായി പരുക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും അയൽക്കാരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


അടിപ്പെടേണ്ട ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണ്. നെന്മാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

ഭാര്യ: മുംതാജ്. മക്കൾ: മുഹ്സിൻ, മുത്തഹസ്സിൻ (ബിഎച്ച്ഇഎൽ ബെംഗളൂരു), മുഹ്സിന. മരുമക്കൾ: തസ്നി (ദുബായ്), ഷംന, അഷറഫ്( ദുബായ്) . പരേതരായ മൊയ്തീൻകുട്ടി, ആമിന ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് കയറാടി ജുമാ മസ്ജിദിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !