ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു ; ഒരു കുട്ടി മരിച്ചു , നിരവധി പേർക്ക് പരിക്ക് ,65 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് അപകടം. ഒരു വിദ്യാർഥി മരിച്ചു, നിരവധി പേർക്ക് പരിക്ക്. അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളിലാണ് അപകടം.


65 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പന്ത്രണ്ടിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ സിഡോർജോ പട്ടണത്തിലെ ഇസ്ലാമിക് ബോർഡിങ് സ്കൂളിലാണ് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത്. 100-ലധികം വിദ്യാർഥികൾ ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !