പാലാ;മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി മുൻ പാലാ മണ്ഡലം പ്രസിഡന്റുമായ രൺജീത് ജി മീനഭവനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.
സംഘ പരിവാർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ യുവമോർച്ചയുടെ മണ്ഡലം പ്രസിഡന്റും തുടർന്ന് ബിജെപിയുടെ അമരത്തേക്കും വളർന്ന രൺജീത് ഏറെ കാലം പാലാ മണ്ഡലം ജനറൽ സെക്രട്ടറിയും ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു.പതിനഞ്ചു വെർഷത്തോളമായി മുത്തോലി പഞ്ചായത്ത് മെമ്പറായും നിലവിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ് രൺജീത്.
ബിജെപിക്ക് വളർച്ചയും വളക്കൂറും ഇല്ലാതിരുന്ന കോട്ടയം ജില്ലയിൽ ദീർഘനാൾ ജനപ്രതിനിധിയായി തുടരുകയും മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഭരണം ബിജെപിയുടെ കൈകളിൽ എത്തിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ മികച്ച സംഘാടകരിൽ ഒരാളാണ് രൺജീത്.
വയോജനങ്ങൾക്കും സ്ത്രീകൾക്കും യുവതീയുവാക്കൾക്കുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ സംസ്ഥാനത്തുതന്നെ മികച്ച രീതിയിൽ പ്രവർത്തികമാക്കിയ ഗ്രാമപഞ്ചായത്തുകൂടിയാണ് മുത്തോലി ഗ്രാമപഞ്ചായത്ത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് കോട്ടയം പാലായിൽ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്ന പ്രായം കുറഞ്ഞ വ്യെക്തി കൂടിയാണ് രൺജീത് ജി







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.