പട്ന ;കെപിസിസിയുടെ എക്സ് അക്കൗണ്ടിലെ ‘ബിഹാർ – ബീഡി’ വിവാദ പോസ്റ്റിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറിനെ ബീഡിയുമായി താരതമ്യപ്പെടുത്തുന്ന കോൺഗ്രസിനും ആർജെഡിക്കും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണു താൽപര്യമാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എൻഡിഎ സർക്കാരിന്റെ ഭരണത്തിൽ ബിഹാറിനുണ്ടായ പുരോഗതി ഇന്ത്യാസഖ്യത്തെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പുർണിയ വിമാനത്താവള ഉദ്ഘാടനത്തിനു ശേഷം റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബിഹാറിന്റെ വികസനത്തിനുള്ള 40,000 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.നുഴഞ്ഞു കയറ്റക്കാർക്കു രാജ്യത്തിനു പുറത്തേക്കു പോകേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിഹാർ, ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയ്ക്കു ഭീഷണിയായി മാറിയ നുഴഞ്ഞു കയറ്റത്തിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും.നുഴഞ്ഞു കയറ്റക്കാരുടെ വക്കാലത്തുമായി നടക്കുന്ന ഇന്ത്യാസഖ്യത്തിനു ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡിയെയും കോൺഗ്രസിനെയും രണ്ടു പതിറ്റാണ്ടായി അധികാരത്തിനു പുറത്തു നിർത്തുന്നതിന് ബിഹാറിലെ വനിതാ വോട്ടർമാരെയാണ് അഭിനന്ദിക്കേണ്ടതെന്നും മോദി പറഞ്ഞു.ബിഹാറിൽ ഡബിൾ എൻജിൻ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു ജനങ്ങൾക്കു ബോധ്യമുണ്ട്. രണ്ടു പതിറ്റാണ്ടോളം ബിഹാറിനെ കൊള്ളയടിച്ച ആർജെഡിയുടെ ദുർഭരണം ജനങ്ങൾ മറക്കില്ലെന്നും മോദി പറഞ്ഞു.‘ബിഹാർ – ബീഡി’ വിവാദ പോസ്റ്റിന് എതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി..!
0
തിങ്കളാഴ്ച, സെപ്റ്റംബർ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.