ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റ കുറ്റവാളികളോട് മൃദുസമീപനം ഇനി ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്.
ഇന്ത്യന്‍ വംശജനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ട്രംപിന്‍റെ പ്രതികരണം. തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യന്‍ വംശജനായ ചന്ദ്രനാഗമല്ലയ്യ(50) എന്ന വ്യക്തിയെ ക്യുബ സ്വദേശി യോര്‍ദാനിസ് കോബസ് മാർട്ടിനെസ്(37) തലയറുത്ത് കൊലപ്പെടുത്തിയ ഭയാനകമായ സംഭവത്തെ കുറിച്ച് അറിയാം. ഇത് രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ഉചിതമായ നിയമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
മുന്‍പും ക്യൂബയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വാഹന മോഷണം, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണക്കാലത്താണ് ഇയാള്‍ പുറത്തിറങ്ങിയത്. ക്യൂബയ്ക്ക് ഇങ്ങനെയൊരു ദുഷ്‌ടനായ ഒരാളെ വേണ്ട.
പക്ഷേ അയാളെ യു എസിലേക്ക് അയച്ചു. എന്നാല്‍ ഇത്തരം കുറ്റവാളികളെ യു എസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി."ഈ അനധികൃത കുറിയേറ്റ കുറ്റവാളികളോട് മൃദുവായി പെരുമാറേണ്ട സമയം എന്‍റെ നിരീക്ഷണത്തില്‍ കഴിഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം,
അറ്റോർണി ജനറൽ പാം ബോണ്ടി, അതിർത്തി സാർ ടോം ഹോമാൻ, എന്‍റെ ഭരണകൂടത്തിലെ മറ്റു പലരും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുന്നതിൽ അവിശ്വസനീയമായ ജോലി ചെയ്യുന്നു. നമ്മുടെ കസ്റ്റഡിയിലുള്ള ഈ കുറ്റവാളിയെ നിയമത്തിന്‍റെ പരമാവധി ശിക്ഷ നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്യും. അയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും!" ട്രംപ് പറഞ്ഞു.ചന്ദ്രനാഗമല്ലയ്യയുടെ കൊലപാതകം
വാഷിങ് മെഷീനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരില്‍ യു എസിലെ ടെക്‌സസില്‍ കര്‍ണാടക സ്വദേശിയായ ഹോട്ടല്‍ മാനേജര്‍ ചന്ദ്രനാഗമല്ലയെ ഭാര്യയുടെയും മകന്‍റെയും മുന്‍പില്‍ ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ വച്ച് ജീവനക്കാരന്‍ കഴുത്തറുത്ത് കൊന്നത്. വാഷിങ് മെഷീന്‍ കേടായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സെപ്റ്റംബർ 10 നായിരുന്നു സംഭവം. വടിവാള്‍ ഉപയോഗിച്ചാണ് കഴുത്തറുത്തത്. അറുത്തെടുത്ത തല രണ്ട് തവണ തട്ടിത്തെറിപ്പിക്കുയും മാലിന്യപാത്രത്തില്‍ തള്ളുകയും ചെയ്‌തു.
സെപ്‌റ്റംബര്‍ 13 ന് ടെക്‌സസിലെ ഫ്ലവര്‍ മൗണ്ടില്‍ നാഗമല്ലയ്യയുടെ സംസ്‌കാരം അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുയെയും സാന്നിധ്യത്തില്‍ നടന്നു.അതേസമയം നാടുകടത്തപ്പെടുന്നവരെ സ്വീകരിക്കാന്‍ രാജ്യഭങ്ങള്‍ വിസമ്മതിക്കുമ്പോള്‍ യു എസ് അധികാരികള്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചും ഈ കൊലപാതകം വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.