പാലാ നഗരസഭയിലെ ഏറ്റവും വികസന താൽപര്യമുള്ള കൗൺസിലറെ തെരെഞ്ഞെടുക്കാൻ ,പാലാ നഗരസഭയിലെ വിരമിച്ച ഉദ്യോഗ കൂട്ടായ്മയായി പാലാ - ആർമി

കോട്ടയം ;പാലാ മുനിസിപ്പാലിറ്റിയിൽ നിന്നും പെൻഷൻ കൈപ്പറ്റി വരുന്ന  റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ്മയാണ്.

" റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ/RME-( ആർമി).. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പൊതുജന വികാര പങ്കാളിത്തം  അധികാരികളുടെ മുമ്പിൽ പ്രകടിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പ്രളയം,കോവിഡ് സമാനമായ അടിയന്തരഘട്ടങ്ങളിൽ  നഗരസഭയ്ക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നതിനും  യാതൊരു ലാഭേഛേയ്യും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഇത്.. 

28/5/23-ൽ പ്രവർത്തനമാരംഭിച്ച ഈ സംഘടന, ഇതിനോടകം നഗരസഭയുടെ സാമൂഹിക, സാംസ്കാരിക, പശ്ചാത്തല വികസന കാര്യങ്ങളിൽ  ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ളതാണ്... പാലാ  നഗരസഭകോട്ടയം ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ  നഗരസഭ ആക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച ചാലകശക്തി ആർമി പ്രവർത്തകരുടേതാണ്.. ളാലം ജംഗ്ഷനിലെ സമാന്തര പാലത്തിന്റെ സംഗമ സ്ഥാനത്തു വർഷങ്ങളായി കെട്ടിനിന്നിരുന്ന അഴുക്ക് പൂർണമായി നീക്കം ചെയ്തു.

ഇരുവശങ്ങളിലുമായി  പുതിയ വയറിങ്ങ് നടത്തി 10-എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതും മുനിസിപ്പൽ പാർക്കിനോട് അനുബന്ധിച്ചുള്ള  റിംഗ് റോഡിനോട് ചേർന്ന് പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചതും ഏതാണ്ട് ഏഴ് വർഷമായി  കാടും പള്ളയും ആയി കിടന്നിരുന്ന  മുനിസിപ്പൽ പാർക്കും, സായം പ്രഭ ആസ്ഥാനവും വളരെ നാളത്തെ അധ്വാനം കൊണ്ട് വൃത്തിയാക്കാനും ആർമിക്ക് കഴിഞ്ഞിട്ടുള്ളതാണ്.. ജലക്ഷാമം, ആറ്റുതീര ആകാശപാതയുടെ തടസ്സങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, കാലാവധി കഴിഞ്ഞ തെരുവ് ബോർഡുകൾ നീക്കം ചെയ്യൽ, ശുചീകരണം, തെരുവ് വിളക്കുകൾ  കത്തിക്കൽ തുടങ്ങിയ  ഒട്ടേറെ മേഖലകളിൽ ആർമി  നഗരസഭയ്ക്ക് വേണ്ടി ഇപ്പോഴും പ്രവർത്തിക്കുന്നു..

റിട്ടയേർഡ്  ജീവനക്കാർ കേരളത്തിൽ ആദ്യമായി ഒരു ടൈം ബാങ്ക് എ. റ്റി. എം അടിസ്ഥാനത്തിൽ ഇവിടെ സേവന സന്നദ്ധരായി പ്രവർത്തിച്ചുവരുന്നു... ഒരു മണിക്കൂർ സേവനത്തിന് 100 രൂപ, ഒരു മിനിറ്റിനു 1.50/-രൂപ നിരക്കിൽ  പ്രതിഫലം നൽകിയും വരുന്നു...നഗരസഭയുടെ ഇപ്പോഴത്തെ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം ബാക്കിയുള്ള ഈ അവസരത്തിൽ, നഗരസഭയിലെ 26 വാർഡുകളിലെയും ജനപ്രതിനിധികളുടെ 5-വർഷത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്  പാലാ മുനിസിപ്പൽ ആർമി യോഗം തീരുമാനിച്ചിട്ടുള്ളതാണ്... ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു മുനിസിപ്പൽ കൗൺസിലർക്ക്  പ്രശസ്തി പത്രവും 10,001/- രൂപ ക്യാഷ് അവാർഡും നൽകുന്നതുമാണ്...

പാലാ എന്നും വ്യത്യസ്തമായ ചിന്ത പുലർത്തുന്ന സമൂഹമായതുകൊണ്ട് നമ്മുടെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും ഇവിടെ വിലയിരുത്താറുണ്ട്...  ആയതിലേക്കായി താഴെപ്പറയുന്ന 8- ചോദ്യാവലികൾക്കുള്ള മറുപടി ഓൺലൈൻ ആയോ  / ലെറ്റർപാഡിൽ എഴുതിയോ സെപ്റ്റംബർ മാസം 25-ാം തീയതിക്ക്‌ അകമായി നൽകണമെന്ന്  എല്ലാ കൗൺസിൽ ജനപ്രതിനിധികളെയും  അറിയിച്ചിട്ടുള്ളതാണ്.... 

( ചോദ്യാവലി👇)

* വാർഡിലെ മെൻയിൻ്റനൻസ് വർക്കുകൾ എത്രത്തോളം പൂർത്തിയാക്കിയിട്ടുള്ളതാണ്.. (വർക്കുകളുടെ സ്വഭാവം. വിവരണം കാണിക്കുമല്ലോ)

*  വാർഡിൽ പുതുതായി നഗരസഭ ഏറ്റെടുത്ത് നവീകരിച്ച റോഡുകൾ എത്ര?

* വാർഡിൽ മെയിൻ്റനൻസ് അല്ലാതെ നടപ്പാക്കിയ വലിയ പ്രജക്ടുകൾ.(തുകകൾ?)

* വാർഡിൽ കൊടുത്ത ലൈഫ് വീടുകളുടെയും മെയിൻ്റനൻസ് വീടുകളുടെയുംഎണ്ണം?

* വാർഡിൽ കൊടുത്ത സ്കോളർഷിപ്പ്, പുതുതായി കൊടുത്ത ക്ഷേമ പെൻഷനുകൾ, SC ക്ഷേമം, മറ്റ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളുടെ വിവരണം?

* വാർഡ് ഇതര മുൻസിപ്പൽ തലത്തിൽ മുൻകൈ എടുത്തു നടത്തിയ പ്രവർത്തനങ്ങൾ / പ്രോജക്ടുകൾ എത്ര? ഏതൊക്കെ?

* കഴിഞ്ഞ 5- വർഷങ്ങളിൽ കൗൺസിൽ യോഗങ്ങൾ/ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ എന്നിവയിൽ താങ്കളുടെ ഹാജർ? 

* കഴിഞ്ഞ 5-വർഷങ്ങളിൽ താങ്കൾ കൂടിയ വാർഡ് സഭകളുടെ എണ്ണം?

കുറിപ്പ് :- കൗൺസിലർ മാരുടെ വാർഡ് തല, മുനിസിപ്പൽ തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും കൗൺസിൽ യോഗങ്ങളിലെ ക്രിയാത്മക ചർച്ചാ പങ്കാളിത്തം, ജീവനക്കാരുടെ അഭിപ്രായ സ്വരൂപീകരണം, വാർഡുകളിലും നഗരസഭാ തലത്തിലുമുള്ള പൊതു ജനാഭിപ്രായങ്ങൾ  എന്നിവയും പരിശോധിക്കുന്നതുമാണ്..

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രവി പാലാ ,ബിജോയി മണർകാട്, ബെന്നി ഓമ്പള്ളി ,ജെയ്ക്ക് ജോസഫ് ,ശശി ടി.കെ ,തങ്കമ്മ പി.പി ,അനിത കുമാരി എ.ജി ,ഗീത പി ,ജെസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !