പാലാ. ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനത്തിന് പാലായിൽ തുടക്കമായി.
ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, രക്ഷാധികാരി പി.ആർ ശിവരാജൻ , ട്രഷറർ റ്റി.എൻ. നന്ദപ്പൻ, ഭാരവാഹികളായ എൻ. എസ്. കുഞ്ഞുമോൻ,ബിജു മോൻ കെ.എസ് , വിജയ് ബാലകൃഷ്ണൻ, എ.വി. മനോജ്,സജി. സി.എം , എം.എസ് ചന്ദ്രൻ, അനിൽ കുമാർ റ്റി.ആർ , മഹിള സമാജം സംസ്ഥാന പ്രസിഡന്റ് അനിത രാജു, ബി.വി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശരത്കുമാർ പി.എസ്, പി.വി. പ്രസന്നൻ, പി.പി. ബിനോയി, ഡി സുരേഷ്, കെ.പി.ദിവാകരൻ കോമളവല്ലി നന്ദപ്പൻ, തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് നടന്നു.
ഞായറാഴ്ച്ച രാവിലെ 9 30 ന് പാലാ ടൗൺ ഹാളിൽ ( രാഘവൻ ശാസ്ത്രി നഗറിൽ ) നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ബി.വി.എസ് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.
ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും, മാണി.സി. കാപ്പൻ എം.എൽ എ മുഖ്യാതിഥി ആയിരിക്കും , മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിക്കും .
രക്ഷാധികാരി പി.ആർ. ശിവരാജൻ , കെ.വി. ഇ.എസ്. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും.11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.തുടർന്ന് പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.