കോട്ടയം: കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 'അവകാശ സംരക്ഷണ യാത്ര' നടത്തും.
ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ കാസർകോഡ് ജില്ലയിലെ പനത്തടിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉത്ഘാടനം ചെയ്യും.ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.ജാഥ കടന്നു വരുന്ന സ്ഥലങ്ങളിൽ വിവിധ രൂപത അധ്യക്ഷൻമാർ,സമുദായ - സാമൂഹ്യ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,ജസ്റ്റിസ്'ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക,റബ്ബർ,നെല്ല് ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ,രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും.ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാവില്ല.നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കിൽ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കുവാൻ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു.
ഡയറക്ടർ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാൻസിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,രാജേഷ് ജോൺ,ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ,ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതി അറിയിച്ചു









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.