ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി സമ്മാനിച്ച് ടിടിവി ദിനകരന്. അദ്ദേഹത്തിന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ മുന്നണി വിടുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ബിജെപി നടത്തുന്ന നീക്കങ്ങളില്‍ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും വിവരമുണ്ട്.
തമിഴ്നാട്ടില്‍ സ്വാധീനമുള്ള തേവര് സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ദിനകരന്. അത് കൊണ്ട് തന്നെ ദിനകരന്റെ ഇപ്പോഴത്തെ ഈ തീരുമാനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോളാണ് ദിനകരന് സ്വന്തം നിലയ്ക്ക് അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്. പിന്നീട് ഒ പനീര്‍ശെല്‍വവുമായും ഇ പളനിസ്വാമിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നടനും ടിവികെ നേതാവുമായ വിജയുമായി ദിനകരന് ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്വാധീനമുള്ള നേതാവാണ് ദിനകരന്. അത് കൊണ്ട് തന്നെ ദിനകരന്റെ ഇപ്പോഴത്തെ ഈ തീരുമാനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.
ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോളാണ് ദിനകരന് സ്വന്തം നിലയ്ക്ക് അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്. പിന്നീട് ഒ പനീര്‍ശെല്‍വവുമായും ഇ പളനിസ്വാമിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡിസംബറില്‍ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ദിനകരന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. നടനും ടിവികെ നേതാവുമായ വിജയുമായി ദിനകരന് ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.