ആഫ്രിക്ക:കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആഫ്രിക്കൻ ഗ്രൂപ്പായ ഇസ്ലാമിക് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ആണ് ആരോടും ഒരു പ്രശ്നത്തിനും പോകാത്ത നിരപരാധികളായ ക്രിസ്ത്യൻ ഗ്രാമവാസികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഈ ആഗസ്റ്റ് മാസം ഒമ്പതാം തീയതി മുതൽ ഇങ്ങോട്ട് കൊല്ലം കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു.
പാലസ്തീനും ഇസ്രായേലും പോലെ ഭൂമി സംബന്ധമായ തർക്കമോ വിഷയങ്ങളോ ഒന്നുമല്ല ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ കൊല്ലപ്പെടാനുള്ള കാരണം , മറിച്ച് അവർ ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് എന്ന ഒറ്റ കാരണത്താലാണ് ഏകപക്ഷീയമായി ഇസ്ലാമിക ഭീകരവാദികൾ അവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്.......... പുരുഷന്മാരെയും മുതിർന്ന സ്ത്രീകളെയും എല്ലാം വീടിനുള്ളിൽ പൂട്ടിയിട്ട് വീടുകൾക്ക് തീ കൊളുത്തുക , ചെറിയ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി തട്ടിക്കൊണ്ടു പോകുക, കുർബാനമധ്യേ പള്ളികളിൽ കയറി നിരപരാധികളെ യന്ത്രത്തോടുപയോഗിച്ച് വെടിവെച്ചു വീഴ്ത്തുക ഇത് കോംഗോയിൽ ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുന്നു. വൈദികർ ഉൾപ്പടെയുള്ളവർ ഇസ്ലാമിക ഭീകരവാദികളുടെ ക്രൂരതകൾക്ക് ഇരയാവുന്നു.പക്ഷേ ഗാസയിലെ ഇസ്ലാമിക ഭീകരവാദികൾക്ക് വേണ്ടി വിലപിക്കുന്ന അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും ഒന്നും ആഫ്രിക്കൻ രാജ്യങ്ങളിലെ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ കണ്ണടക്കുകയാണ് ......... അന്താരാഷ്ട്ര സമൂഹം പോകട്ടെ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആധ്യാത്മിക നേതാവായ മാർപാപ്പ പോലും ക്രിയാത്മകമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നുള്ളതാണ് സത്യം.വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിൻ്റെ ഭരണകർത്താവും കൂടിയാണ് മാർപാപ്പ, ആ നിലയ്ക്ക് ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാജ്യമായ വത്തിക്കാന് നൈജീരിയയും കോംഗോയും ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം ഇസ്ലാമിക ഭീകരവാദികളുടെ ക്രൂരതകൾക്ക് ഇരയാകുന്നതിനെതിരെ ഐക്യരാഷ്ട്രസഭയിൽ ശബ്ദിക്കാൻ സാധിക്കും.ക്രിസ്ത്യാനികളുടെ പരമോന്നത നേതാവ് എന്ന നിലയിൽ സ്വന്തം രാജ്യം കുട്ടിച്ചോറാക്കിയിട്ട് വരുന്ന ഇസ്ലാമിക അഭയാർത്ഥികളെ യൂറോപ്യൻ രാജ്യങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടതുപോലെ ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരവാദികളെ അമർച്ച ചെയ്യാൻ ലോകരാജ്യങ്ങൾ സഹകരിക്കണമെന്ന് ആവശ്യപ്പെടാൻ ഇപ്പോഴത്തെ മാർപാപ്പയ്ക്ക് കഴിയണം.......... എന്നാൽ കഴിഞ്ഞയുടെ കൊല്ലപ്പെട്ട നിരപരാധികളുടെ രക്തം സമാധാനത്തിന്റെ വിത്തുകളായി മാറും എന്നായിരുന്നു മാർപാപ്പയുടെ ഈ വിഷയത്തിലെ ഏറ്റവും ഒടുവിലത്തെ പ്രതികരണം.
രക്തസാക്ഷികളിലൂടെയാണ് സഭ വളർന്നതെന്ന ഗീർവാണമല്ല നിലവിലെ സത്യം , മറിച്ച് രക്തസാക്ഷികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓരോ രാജ്യങ്ങളിലെയും ക്രിസ്ത്യാനികൾ ഇല്ലാതെയായി , ലെബനനും സിറിയയും പോലെ ഓരോ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യമെന്ന് ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ മനസ്സിലാക്കട്ടെ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.