ന്യൂയോർക്ക്: യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനത്തിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ഇന്ത്യ തീവ്രവാദ വെല്ലുവിളിയെ നേരിടുന്നു. രാജ്യത്തിൻ്റെ അയൽക്കാർ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്നും പൊതുസഭയിൽ അദ്ദേഹ രൂക്ഷമായി വിമർശിച്ചു.'നമസ്‌കാരം ഫ്രം ദി പീപ്പിള്‍ ഓഫ് ഭാരതം' എന്ന അഭിവാദനത്തോടെയാണ് യുഎൻജിഎ വേദിയിൽ ജയശങ്കർ പ്രസംഗം ആരംഭിച്ചത്. 'പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം പഹൽഗാം ആക്രമണമാണ്. പതിറ്റാണ്ടുകളായി, പ്രധാനപ്പെട്ട അന്താരാഷ്ട്ര ഭീകരാക്രമണങ്ങളെല്ലാം ആ ഒരു രാജ്യത്ത് നിന്നാണ് ആരംഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ തീവ്രവാദ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട് ഇന്ത്യയ്‌ക്ക്'- വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
യുഎൻ ഭീകരരുടെ നിയുക്ത പട്ടികയിൽ പാകിസ്ഥാൻ പൗരന്മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതാണ്. ഭീകരതയ്‌ക്കെതിരെ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിൻ്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്‌തുവെന്ന് ഓപ്പറേഷൻ സിന്ദൂറിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രി ജയശങ്കർ കൂട്ടിച്ചേർത്തു.
മൂന്ന് പ്രധാന ആശയങ്ങളുമായാണ് ഇന്ത്യ സമകാലിക ലോകത്തെ സമീപിച്ചുന്നത്. സ്വാശ്രയത്വം, സ്വയം സുരക്ഷിതത്വം, ആത്മവിശ്വാസം എന്നിവയാണവ. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ താല്‍പര്യങ്ങള്‍ സ്വദേശത്തും വിദേശത്തും സുരക്ഷിതമാക്കാനും ഇന്ത്യ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്‌ചയുമില്ല. അതിര്‍ത്തികളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതില്‍, ഇക്കാര്യത്തില്‍ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. സ്വാതന്ത്യത്തിനു വേണ്ടി ഇന്ത്യ എക്കാലവും നിലകൊള്ളുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസംഗത്തിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. സിന്ധു നദീജല ഉടമ്പടിയിലെ ഇന്ത്യയുടെ നിയന്ത്രണം "യുദ്ധപ്രവൃത്തി" ആണ്. ജലത്തിനായുള്ള പാകിസ്ഥാനിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കും. ഉടമ്പടിയിലെയും അന്താരാഷ്ട്ര നിയമത്തിലെയും വ്യവസ്ഥകൾ ഇന്ത്യ ലംഘിച്ചുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
ഇന്ത്യ-പാക് സംഘർഷത്തിൽ, പാകിസ്ഥാൻ വിജയിച്ചുവെന്നും പ്രസംഗത്തിനിടെ അവകാശവാദം ഉന്നയിച്ചു. സംഘർഷത്തിൽ പാകിസ്ഥാൻ വിജയിച്ചു. ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ തകർത്തിട്ടു തുടങ്ങിയ അവകാശവാദങ്ങളാണ് പൊതുസഭയിൽ ഷെഹ്ബാസ് ഷെരീഫ് ഉന്നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.