മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസ് : ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി : മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.


കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. സ്വാമി ശാന്താനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
ശബരിമല സംരക്ഷണ സംഗമ വേദിയിൽ വാവർക്കെതിരെ സ്വാമി ശാന്താനന്ദ നടത്തിയ പരാമർശം വിവാദമായിരുന്നു. വാവർ മുസ്‍ലിം ആക്രമണകാരിയാണെന്നും അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം.

ഇതിനെതിരെ രാജകുടുംബാംഗത്തിന്‍റേത് അടക്കം മൂന്നു പരാതികളാണ് പന്തളം പൊലീസിനു ലഭിച്ചത്. ഇതില്‍ കെപിസിസി വക്താവ് വി.ആർ.അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത പ്രകാരം 299, 196 (1ബി) വിശ്വാസം വ്രണപ്പെടുത്തൽ, മതസ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !