കോട്ടയം;വ്യാജപട്ടയങ്ങളുടെ മറവിൽ വാഗമണ്ണിൽ നടക്കുന്നത് കോടികളുടെ ഭൂമിതട്ടിപ്പ്.
ഇടുക്കി ജില്ലയിൽ സത്രത്തിനടുത്ത് വ്യാജ പട്ടയം നിർമ്മിച്ച് സർക്കാർ ഭൂമി മരിച്ചുവിട്ടതും കുട്ടിക്കാനത്തിനടുത്ത് ഒന്നരയേക്കർ സർക്കാർഭൂമിയും വ്യാജ പട്ടയം നിർമ്മിച്ച് തട്ടിയെടുത്തതും ഇത് മറിച്ചു വിറ്റതും ഇടുക്കി ജില്ലയിലെ ഏറ്റവും പ്രബലയായ ആധാരമെഴുത്ത് കാരി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ആണെന്നാണ് ഡെയ്‌ലി മലയാളി ന്യൂസ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം..
മലയോര മേഖലയിലെ സർക്കാർ ഭൂമി കയ്യേറുന്നവർക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള സ്വാധീനമുപയോഗിച്ച് ആവശ്യമായ സഹായം നൽകുന്നതും ഇതേ റിട്ടയർ ആധാരമെഴുത്തുകാരിതന്നെ.
പാലായിലെ പ്രമുഖ ആയുർവേദ ഡോക്ടറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന റിസോർട്ടിനോട് ചേർന്നുള്ള ഭൂമി ഗുണ്ടകളെ ഉപയോഗിച്ചു കൈവശപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് നിയമ നടപടിയിലേക്ക് കടന്ന ഡോക്ടർക്കും സംഘത്തിനും അനുകൂലമായി ആദ്യഘട്ടം റവന്യു അധികൃതരുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകുകയും ചെയ്തതോടെ തട്ടിപ്പ് പൊളിഞ്ഞ പ്രസന്ന കുമാരിയും കൂട്ടരും പിന്നീട് നോട്ടമിട്ടത് വാഗമണ്ണിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാന ഭൂമിയാണ്.
മൂന്നരയേക്കർ സർക്കാർ ഭൂമിയിൽ കാടുകയറികിടന്ന രണ്ട് ഏക്കറോളം ഭൂമി ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിൽ വ്യാജ പട്ടയം നിർമ്മിച്ച് ഇതിനോടകം തട്ടിയെടുത്ത് വാഗമണ്ണിലെ വ്യാപാരിക്ക് വിറ്റതായും ഈ പോക്കുവരവ് നടത്തി കരമടച്ച് സ്വന്തമാക്കിയതായും ഡെയ്‌ലി മലയാളി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി..
വിവാദമായ രവീന്ദ്രൻ പട്ടയങ്ങളെ തള്ളിക്കളയുന്ന തരത്തിലാണ് നിലവിൽ ഭൂ മാഫിയയ്ക്ക് മുന്നിൽ ഉദ്യോഗസ്ഥ വൃന്ദങ്ങൾ നടുവളച്ച് നിൽക്കുന്നതും തട്ടിപ്പിന് കൂട്ടുനിൽക്കുന്നതുമെന്ന് പലർക്കും അറിയാവുന്ന കാര്യമാണ് തങ്ങളുടെ വരുതിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥരെ ഉന്നത രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുന്നതും വാഗമണ്ണിൽ പതിവാണ്..
മുൻപ് നൂറേക്കറിലധികം സർക്കാർ ഭൂമി കയ്യേറി മറിച്ചു വിറ്റ വാർത്ത റിപ്പോർട്ട് ചെയ്ത ഡെയ്‌ലി മലയാളി ന്യൂസ് റിപ്പോർട്ടർക്ക് നേരെ വധ ഭീഷണിവരെ കയ്യേറ്റ മാഫിയ മുഴക്കിയിരുന്നു.തുടർന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെയും ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമവും നടക്കുന്നതായാണ് ലഭിക്കുന്ന വിവരം..
ഏറ്റവുമൊടുവിലാണ് സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ശ്മശാനവും വ്യാജ പട്ടയം നിർമ്മിച്ച് മറിച്ചു വിറ്റിരിക്കുന്നത്..സംഭവത്തെ കുറിച്ചുള്ള കൂടുതൽ രേഖകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബന്ധപെട്ടവർക്ക് വിവരങ്ങളും കൈമാറും... (കൂടുതൽ വിവരങ്ങൾ പിന്നീട്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.