കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വാഗ്ദാനം ചെയ്ത സർക്കാർ ,കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.തിരുവോണത്തിന് പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാറിന് കഴിഞ്ഞില്ല . വിലക്കയറ്റമാണ് ഓണംസമ്മനമായി പാവപ്പെട്ടവന് നൽകിയിരിക്കുന്നത് എന്നും സജി കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാതെ കബളിപ്പിച്ചതിലും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ചും തിരുനക്കര പാഡി -സപ്ലേകോ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് ഓണമുണ്ണാൻ സൗജന്യ അരി വിതരണം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോട്ടയം ജില്ലാ ചിഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.അലപ്പുഴ ജില്ലയിൽ പള്ളിപ്പാട് പാടശേഖരത്തിൽ - 200 ഹെക്ടർ കൃഷി ചെയ്ത് സർക്കാറിന് 30 ലോഡ് നെല്ല് നൽകി - 84 ലക്ഷം രൂപ സർക്കാർ നൽകാനുള്ള കർഷൻ മധൻലാൽ ക കാത്തി രം മുഖ്യപ്രസംഗം നടത്തി.
അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു -
തന്നെ ഞങ്ങൾക്കു തമ്പുരാൻ ഗുരുദേവസന്ദേശവുമായി ജി. ജഗദീഷ് സ്വാമി ആശാൻ ഗുരുദേവന്റെ വേഷത്തിൽ ചടങ്ങിൽ സന്നിഹിതൻ ആയി.
സംസ്ഥാന സമിതി അംഗം അൻസാരി ഈരാറ്റുപേട്ട,കെ.എം. ഖാലിദ്, ബിജു കണിയാമല, സന്തോഷ് മൂക്കാലിക്കാട്ട്, ഷെമീർ മുതിരപ്പറമ്പിൽ, ബിബിൻ ശൂരനാടൻ, ബിജു തെക്കെടം, ബിജു തോട്ടത്തിൽ, നൗഷാദ് കീഴേടത്ത്, നിയാസ് പുളിക്കയിൽ ,ശ്രിലക്ഷ്മി, കെ.എം. റഷീദ്, സാബു കല്ലാച്ചേരിൽ, നിസ്സാർ കെ.പി ,എ.പി. ബൈജു , റ്റി.എം.എബ്രഹാം പുളിക്കൽ,വി.കെ. സന്തോഷ്, മത്തായി തെക്കെപറമ്പ്, കെ.എം. കുര്യൻ, ഗോപകുമാർ വി.എസ്, മത്തായി തെക്കെപ്പറമ്പ്, പ്രകാശ് മണി , ജോതിഷ്മോഹൻ, ഉണ്ണി കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.