വൈക്കം: പോലീസ് ജീപ്പില്‍ ബസ് ഉരഞ്ഞെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും ഇവന്റ് മാനേജ്മെന്റ് ഉടമയെയും മര്‍ദിച്ചത് വൈക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ. രണ്ട് സംഭവത്തിലും പരിക്കേറ്റവര്‍ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരുനടപടിയും ഉണ്ടായില്ല
എസ്ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ബുധനാഴ്ച രാവിലെ 11.45-നാണ് വൈക്കം-വെച്ചൂര്‍ റോഡില്‍ തലയാഴം കെഎസ്ഇബി ഓഫീസിന് എതിര്‍വശത്തുള്ള ലൈബ്രറിക്ക് സമീപംവെച്ച് കെഎസ്ആര്‍ടിസി മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പാലക്കാട് മതുപ്പള്ളി ചാഴിയാറ്റിരി കളത്തിപ്പടി വീട്ടില്‍ കെ.പി. വേലായുധന്റെ (48) മുഖത്തിന്റെ ഇടതുഭാഗത്താണ് എസ്ഐ മര്‍ദിച്ചത്.തലയാഴം പഞ്ചായത്ത് ഓഫീസിന് സമീപംവെച്ച് ബസ്, പോലീസ് വാഹനത്തിന്റെ കണ്ണാടിയില്‍ ഉരഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കേയായിരുന്നു എസ്ഐയുടെ മര്‍ദനം.വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ വേലായുധനെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണിനും ചെവിക്കും പരിക്കേറ്റിട്ടുണ്ട്.
സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കാണ് വേലായുധനെ തൃശ്ശൂരിലേക്ക് മാറ്റിയത്. വേലായുധന് വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി നിമിഷങ്ങള്‍ക്കകം തന്നെ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ വൈക്കം കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഓഫീസില്‍നിന്നുള്ള നിര്‍ദേശ പ്രകാരം വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്കി. വേലായുധന്റെയും വകുപ്പിന്റെയും പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, വേലായുധന്റെ മൊഴി എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഡിവൈഎസ്പി പരാതി എസ്എച്ച്ഒയ്ക്ക് കൈമാറി.കഴിഞ്ഞ ജൂലായ് 21-നാണ് പോലീസുകാരന്റെയും വധുവിന്റെയും വിവാഹഫോട്ടോയും സ്റ്റേജും തയ്യാറാക്കിയ ഇവന്റ് മാനേജ്മെന്റ് ഉടമ ചേര്‍ത്തല തൈക്കാട്ടുശ്ശേരി പുതുവീട്ടില്‍ മുകേഷി(33)നെ എസ്ഐയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദിക്കുന്നത്. മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ കേസ് എടുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായില്ലെന്ന് മുകേഷ് പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.