തിരുവനന്തപുരം: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം സ്വീകരിക്കാൻ യുകെയിൽ പോയതിന് മേയർ ആര്യ രാജേന്ദ്രന് ചെലവായത് രണ്ട് ലക്ഷത്തോളം രൂപ.
ഇന്ത്യൻ സംഘടന യുകെയിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ യാത്രചെയ്തുവെന്ന വിമർശനങ്ങൾക്കിടയിലാണ് ചെലവ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. വിമാനടിക്കറ്റിന് 1.31 ലക്ഷം രൂപയും വിസയ്ക്ക് 15000 രൂപയുമാണ് ചെലവായത്ഭക്ഷണം, താമസം ഉൾപ്പടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്. അതേസമയം കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാർ ഹോട്ടലിലാണ് ആര്യ രാജേന്ദ്രൻ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടിൽനിന്ന് ചെലവഴിക്കാൻ കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് അവാർഡ് യുകെ പാൽലമെന്റിൽ വേൾഡ് ബുക് ഓഫ് റെക്കോർഡ്‌സ് സംഘടിപ്പിച്ച ചടങ്ങിലാണ് മേയർ ഏറ്റുവാങ്ങിയത്.,വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം, യുകെയിൽ പോയിവന്ന മേയർക്ക് തനതു ഫണ്ടിൽ നിന്നും ചെലവായത് രണ്ട് ലക്ഷത്തോളം രൂപ.
0
വെള്ളിയാഴ്ച, സെപ്റ്റംബർ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.