കോഴിക്കോട്: അയര്‍ലണ്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജുവിന്റെ (രഞ്ജു റോസ് കുര്യന്‍ 40) സംസ്കാര ശുശ്രൂഷകള്‍ അയര്‍ലണ്ടില്‍ നടത്തും.
അയര്‍ലണ്ടില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ആണ് ഭാര്യ, ക്രിസും ഫെലിക്സും ആണ് മക്കള്‍.
ബുധനാഴ്ച രാവിലെ 10.30 മുതൽ ബാൻഡണിലെ ഗബ്രിയേൽ ആൻഡ് ഒ'ഡോണോവൻസ് ഫ്യൂണറൽ ഹോമിൽ രഞ്ജുവിന് (eircode P72WE20) പൊതുദര്‍ശനം ഒരുക്കും. തുടർന്ന് 11.30 ന് ബാൻഡണിലെ സെന്റ് പാട്രിക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്വകാര്യ ചടങ്ങുകളോടെ മൃതദേഹം സംസ്‌കരിക്കും.
ഉച്ചയ്ക്ക് 12 മണിക്ക് www.bandonparish.ie/live എന്ന വെബ്‌സൈറ്റിൽ പള്ളിയിലെ ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.
കുടുംബമായി അയര്‍ലണ്ടിലെ കൗണ്ടി കോർക്കില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി രഞ്ജുവിനെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാണാതാകുകയും തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രശസ്ത ടൂറിസ്റ്റ് സ്ഥലമായ കില്ലാർണി നാഷണൽ പാർക്കില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന യുവാവിനെ ഏതാനും ദിവസങ്ങളായി കാണാന്‍ ഇല്ലായിരുന്നുവെന്നാണ് സ്വന്തം ദേശമായ കോഴിക്കോട് നിന്നും ഉള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കോഴിക്കോട് ബിസ്സിനസ്സ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പ് സീറോ മലബാര്‍ യൂത്ത് KCYM മുതല്‍ വിവിധ സംഘടകളില്‍ പ്രവർത്തിച്ചു വന്നിരുന്നു. അവിടെ നിന്ന് ഉരുത്തിരിഞ്ഞ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
നാട്ടിലും വിദേശത്തും എല്ലാവര്‍ക്കും സുപരിചിതനായ വ്യക്തി എന്ന നിലയില്‍ രഞ്ജുവിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിലും കൂട്ടുകാര്‍ക്കും ഞെട്ടല്‍ ഉളവാക്കിയിരുന്നു.
രഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ നാട്ടില്‍ നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ നിലവില്‍ ഭാര്യയുമായി ബന്ധം വേര്‍പെടുത്തല്‍ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ രഞ്ജുവിന്റെ കുടുംബം ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങി. അതേ "ബന്ധനങ്ങളുടെയും ബന്ധങ്ങളുടെയും" വിളയാട്ടം ഇല്ലാതെ ഇനി അവന്‍ അയര്‍ലണ്ടിലെ തണുത്ത മണ്ണിനെ പ്രണയിക്കും
കൂടുതല്‍ വായിക്കാന്‍
🔘 അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.