"പരാതി കൊടുത്ത് പ്രാര്‍ത്ഥനയില്‍ കാത്തിരുന്ന ഭാര്യയും മക്കളും...?
അയര്‍ലണ്ടില്‍ മലയാളി യുവാവിന്റെ മരണത്തിന്.. ആരാണ് കാരണം..?
മറുനാടന്‍ ഉള്‍പ്പടെ ഉള്ള കൂലി എഴുത്ത് ആർക്ക് വേണ്ടി.. 💔, എന്താണ് യാഥാർത്ഥത്തില്‍ സംഭവിച്ചത്.
നിരവധി പ്രശ്നങ്ങൾ അയര്‍ലണ്ടില്‍ നിന്നും ഇപ്പോൾ വാര്‍ത്തകളില്‍ എത്തുമ്പോൾ അവയെല്ലാം വംശീയമായ ആക്രമണണവുമായി ബന്ദിപ്പിക്കരുത് എന്നാണ്, അയര്‍ലണ്ടിലെ സ്ഥിര താമസക്കാരായ മലയാളികള്‍ ഉള്‍പ്പടെ ഉള്ള പ്രവാസികൾ പറയുന്നത്. പലതും പല രീതിയില്‍ ഉള്ള കുറ്റങ്ങള്‍ അങ്ങനെ തന്നെ കാണണം.
എന്നാൽ എന്താണ് രഞ്ജു റോസ് കുര്യന്റെ മരണത്തില്‍ സംഭവിച്ചത്..
അതിന് മുന്‍പ് മറുനാടന്‍ മലയാളി എഴുതിയത് വായിക്കണം.. എന്തും നേരാണ് എന്ന് കരുതി പൊലിപ്പിച്ച് എഴുതുമ്പോൾ നഷ്ടപ്പെട്ടവർ നീതി കിട്ടാതെ അലയും.
മറുനാടന്‍ മലയാളിയുടെ പോസ്റ്റ് പൂർണ്ണ രൂപം
രണ്ടു ദിവസമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്ത് പ്രാര്‍ത്ഥനയില്‍ കാത്തിരുന്ന ഭാര്യയും മക്കളും; കില്ലാര്‍ണി നാഷനല്‍ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംശയം മാറ്റാന്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; അയര്‍ലന്‍ഡിലെ മലയാളികളെ ഞെട്ടിച്ച് കോഴിക്കോടുകാരന്‍ രഞ്ജു റോസ് കുര്യന്റെ മരണം Byമറുനാടൻ മലയാളി ബ്യൂറോ|28 Aug 2025 4:38 AM
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബമായി അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഡ (അയര്‍ലന്‍ഡ് പൊലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുറച്ചു കാലമായി അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ രഞ്ജുവിന്റെ മരണവും ദുരൂഹമായി മാറും. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകും. നിലവിലെ സാഹചര്യത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതക സാധ്യത അടക്കം പരിഗണിച്ചാണ് നടപടികള്‍. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്‌സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍: ക്രിസ്, ഫെലിക്‌സ്. 2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്. Also Read - ആഗോള താപനത്തേക്കാള്‍ ലോകത്തിന് ഭീഷണി ജനസംഖ്യ കുറവെന്ന് വിശ്വാസം; കിട്ടുന്ന സ്ത്രീകളില്‍ എല്ലാം കുഞ്ഞുങ്ങളെ ജനിപ്പിച്ച് എലന്‍ മസ്‌ക്ക്; പതിമൂന്നാമത്തെ... കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുന്‍പ് സിറോ മലബാര്‍ സഭയുടെ വിവിധ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്. ഇവിടെയുള്ള പ്രവാസികളേയും ഞെട്ടിച്ചിട്ടുണ്ട് ഈ സംഭവം. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് മാത്രമേ ഉണ്ടാകൂ. പോസ്റ്റുമോര്‍ട്ടും മറ്റ് നിയമ നടപടികളും പൂര്‍ത്തിയായ ശേഷമാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുക
https://marunadanmalayalee.com/news/special-report/renju-rose-kurian-814774
അയര്‍ലണ്ടില്‍ വിവിധ മലയാളികളും വീട്ടുകാരും പറയുന്നത് അനുസരിച്ച്, രഞ്ജു റോസ് കുര്യന്റെ മരണത്തില്‍ ഉത്തരവാദി കുടുംബ പ്രശ്‌നങ്ങള്‍ തന്നെ.
കോഴിക്കോട് ക്രിസ്ത്യൻ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഉണ്ടായ പ്രണയം നിരവധി പ്രശ്നങ്ങളില്‍ കൂടെ കടന്ന് പോയി, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹത്തില്‍ കലാശിച്ചപ്പോൾ ആരും വിചാരിച്ചില്ല ഇങ്ങനെ അതിന് ഒരു അന്ത്യം ഉണ്ടാകും എന്ന്.
അയര്‍ലണ്ടില്‍ എത്തി 2 കുട്ടികളോട് ഒപ്പം സുഖകരമായ ദാമ്പത്യത്തില്‍ കഴിഞ്ഞു പോകവെ, അവർ സ്വന്തമായി വീട് വാങ്ങി, പല വിധ ജോലികള്‍ ചെയ്തു. അതിനിടക്ക് എവിടെയോ ദാമ്പത്യ പ്രശ്നം തലപൊക്കി.
സ്നേഹം വില്ലൻ ആയി എത്തിയപ്പോൾ ഭർത്താവ് ഒറ്റപ്പെട്ടു, കൂടെ കൂടിയ "സമാധാന മതക്കാരന്‍" പിന്നിട് കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയതോടെ പ്രശ്നം നാട്ടിൽ അറിഞ്ഞു. അതിനിടയില്‍ ക്ഷമ നശിച്ചു ഭർത്താവ് ഭാര്യയെ തല്ലി, ഭാര്യ പോലിസിനെ വിളിച്ചു, കേസായി, ഒടുവിൽ ഭർത്താവിന്റെ നിരപരാധിത്വം മനസ്സിലായി കോടതി, കുറ്റ വിമുക്തനാക്കി,
എങ്കിലും ഭാര്യ കാര്യങ്ങൾ വിട്ട് കൊടുക്കാൻ തയ്യാറായില്ല, വിവാഹ മോചനം ഫയൽ ചെയ്തു. എന്നാൽ വീണ്ടും പ്രതീക്ഷ കൈ വെടിയാതെ ഭർത്താവ് അതിന് സമ്മതം നല്‍കിയില്ല. നാട്ടില്‍ നിന്നും വീട്ടിൽ നിന്നും നിരവധി ഒത്തു തീര്‍പ്പ് ചർച്ചകൾ നടന്നു, അതെല്ലാം സ്വന്തം വീട്ടിലെ കാര്യം ഞാൻ മാത്രം എന്ന രീതിയില്‍ ഭർത്താവ് ഉള്ളില്‍ ഒതുക്കി ജീവിച്ചു.
അതിനിടയില്‍ ഭർത്താവിനെ വെറും കോമാളി ആക്കി ഭാര്യ വീട്ടിലും നാട്ടിലും അരങ്ങ് തകർത്തു. പുതിയ ബന്ധുക്കള്‍ കൂടെ നിന്നു, അതിൽ ഒന്നാണ് ഭാര്യയുടെ കൂടെയുള്ള ഒരുകൂട്ടം നേഴ്സുമാരുടെ സംഘടനയും പ്രവാസി സംഘടനയും, അതായത് ഫലത്തില്‍ - ബലത്തില്‍ ഇവർ ഒന്ന് തന്നെ.
അയര്‍ലണ്ടില്‍ സാരി വിസയില്‍ (ഭാര്യയുടെ വിസ) എത്തുന്ന പ്രവാസി ഭർത്താക്കന്‍മാരെ ഭാര്യമാര്‍ കുടുക്കുന്ന വിസ പ്രശ്നം ഇവിടെയും വില്ലൻ ആയി. ഭാര്യയുടെ ഡോക്കുമെന്റ്സ്, passport, job details.. etc) ഇല്ലാതെ ജോലി ചെയ്യാനോ വിസ പുതുക്കാനോ കഴിയാത്ത അവസ്ഥയില്‍ രഞ്ജു റോസ് കുര്യന്‍ വിവിധ ലീഗല്‍ വെബ് സൈറ്റുകള്‍ ഉപയോഗിച്ച് പല പ്രാവശ്യം ബന്ധപ്പെട്ടു. അവരുടെ അഭിപ്രായങ്ങള്‍ തേടി. എന്നത് പച്ച പരമാര്‍ത്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.