ഇന്ന് (ഞായറാഴ്ച) രാത്രി നടക്കുന്ന പൂർണചന്ദ്രഗ്രഹണസമയത്ത് ചുവന്ന ചന്ദ്രൻ ദൃശ്യമാകും. രാത്രി പത്ത് മണിക്ക് ശേഷമാണ് കേരളത്തിൽ ഉൾപ്പെടെ ചുവന്ന ചന്ദ്രനെ കാണാൻ കഴിയുക. ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ നേതൃത്വത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം ആസ്വദിക്കുന്നതിന് ചന്ദ്രോത്സവം 2025 എന്ന പേരില്‍ ചാന്ദ്രനിരീക്ഷണ പരിപാടി നടത്തുന്നുണ്ട്.
സംസ്ഥാനതല പരിപാടി കോട്ടയം പാറേച്ചാല്‍ ബൈപ്പാസിലാണ് നടക്കുക. പൂര്‍ണചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന് ചുവന്ന നിറത്തിലാകുന്ന പ്രതിഭാസത്തെയാണ് ബ്ലഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമാകുന്നു. തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റ്, നീല, പച്ച നിറങ്ങള്‍ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളില്‍ തട്ടി പൂര്‍ണമായും വിസരണത്തിന് വിധേയമാകുന്നതിനാല്‍ ഈ നിറങ്ങള്‍ ചന്ദ്രനില്‍ പ്രതിഫലിക്കുന്നില്ല.അതേസമയം, തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനില്‍ പതിക്കുകയും, പ്രതിഫലിച്ച് നമുക്ക് കാണാനാകുകയും ചെയ്യും. ഇതുമൂലമാണ് പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് പൂര്‍ണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്.അനുകൂല കാലാവസ്ഥ ആണെങ്കില്‍ ഞായറാഴ്ച രാത്രി പത്തുമുതല്‍ ചന്ദ്രഗ്രഹണം കാണാം. ഇന്ത്യ, ചൈന, ജപ്പാന്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. ചന്ദ്രഗ്രഹണം ഏകദേശം 82 മിനിറ്റോളം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. കോട്ടയത്തെ ചാന്ദ്രനിരീക്ഷണ പരിപാടിയെക്കുറിച്ച് അറിയാന്‍ 9656556030 എന്ന നമ്പറില്‍ വിളിക്കാം.കേരളത്തില്‍ ഇങ്ങനെ (ഗ്രഹണം ദൃശ്യമാകുന്നതില്‍ പ്രാദേശികമായ സമയ വ്യത്യാസങ്ങള്‍ ഉണ്ടാകാം)രാത്രി 08:58 ഗ്രഹണം ആരംഭിക്കും
രാത്രി 09:57 ഭാഗിക ഗ്രഹണം ആരംഭിക്കും
രാത്രി 11:00 പൂര്‍ണ ഗ്രഹണം ആരംഭിക്കും
രാത്രി 11:41 ഗ്രഹണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടം
പുലര്‍ച്ചെ 12:22 പൂര്‍ണ ഗ്രഹണം അവസാനിക്കും
പുലര്‍ച്ചെ 01:26 ഭാഗിക ഗ്രഹണം അവസാനിക്കും
പുലര്‍ച്ചെ 02:25 ഗ്രഹണം അവസാനിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.