ആര്യനാട് ഗവൺമെൻറ് എൽ പി സ്കൂളിലെ ഫ്യൂസും മീറ്റർ ബോർഡും തീ പിടിച്ചു, ഗുണമേന്മയില്ലാത്ത വയറിങ് ആണോ തീപിടുത്തത്തിന് കാരണമെന്ന് സംശയം.

ആര്യനാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഫ്യൂസും മീറ്റർ ബോർഡും തീ പിടിച്ചു രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത് പുക ഉയരുന്നത് കണ്ട് മുകളിലത്തെ നിലയിലുള്ള കുട്ടികളാണ് അധ്യാപകരെ വിവരം അറിയിച്ചത് ഉടൻതന്നെ സ്കൂൾ അധികൃതർ ഇലക്ട്രിസിറ്റി ഓഫീസിൽ വിവരം അറിയിച്ചു

സ്കൂളിനു സമീപത്തു തന്നെ ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ എത്തി പോസ്റ്റൽ കയറി സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു 2022 ലാണ് പുതിയ കെട്ടിടം നിർമ്മിച്ചത് പിഡബ്ല്യുഡി കെട്ടിട വിഭാഗമാണ് ഇത് നിർമ്മിച്ചത് അന്ന് വയറിങ് ജോലികൾ ഇവരാണ് ചെയ്തത് ഗുണമേന്മയില്ലാത്ത വയറിങ് ആണോ തീപിടുത്തത്തിന് കാരണമെന്ന് സംശയമുണ്ട്

എ ഇ യുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ് പ്രാഥമിക പരിശോധന നടത്തി വിദ്യാഭ്യാസ വകുപ്പിൻ്റെ എ. ഇ. ഒ യും സ്ഥലത്തെത്തിയിട്ടുണ്ട്.ഈ ഭാഗത്തെ ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും സ്കൂളിൻറെ താഴത്തെ നിലയിലേക്ക് മാറ്റി കഴിഞ്ഞവർഷത്തെ ഇടിമിന്നലിലും ഇവിടത്തെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിരുന്നു

വൈദ്യുത ഉപകരണങ്ങൾ നശിച്ചതിനാൽ പിന്നീട് പിടിഎ ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങുകയായിരുന്നു 500 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട് തീ പിടിത്തം ഉണ്ടായ സ്ഥലത്തിന് സമീപം ആറോളം ക്ലാസ് റൂമുകളും ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !