മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും
നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുതിനും ചവക്കുന്നതിനും വെള്ളമിറക്കുതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയുംപേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍ . നീര്,തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് വൈകരുത്.*രോഗ* *പകർച്ച* *ഒഴിവാക്കാൻ* *ശ്രദ്ധിക്കുക* .
അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.
*അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കുക*മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കാൻ ശ്രദ്ധിക്കുക.
സാധാരണയായി രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്.എങ്കിലും രോഗത്തിൻ്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യത ഉള്ള സമയം) 12 മുതൽ 25 ദിവസം വരെ ആയതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിലായവർ ശ്രദ്ധ പുലർത്തുന്നത് രോഗവ്യാപനം തടയുന്നതിന് സഹായകമാണ്.
രോഗം സ്ഥിരീകരിച്ച വരും രോഗികളുമായി അടുത്ത സമ്പർക്കത്തിൽ ഉള്ളവരും മറ്റുള്ളവരിലേക്ക് രോഗ പകർച്ച ഒഴിവാക്കാനുള്ള കരുതലുകൾ എടുക്കേണ്ടതാണ്. പൊതു ഇടങ്ങൾ, മേളകൾ ,ചടങ്ങുകൾ എന്നിവിടങ്ങളിൽ പോകരുത്. രോഗികളായ കുഞ്ഞുങ്ങൾ അയൽപക്കത്തും മറ്റുള്ള കുട്ടികളുമായി കളിക്കാനും മറ്റും ഇടയാകുന്നത് രോഗവ്യാപനം ഉണ്ടാക്കും.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. രോഗം റിപ്പോർട്ട് ചെയ്ത കുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസുകൾ നിർദിഷ്ട ദിവസങ്ങൾ നിർത്തിവെക്കേണ്ടതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. രോഗമുള്ള കുഞ്ഞുങ്ങൾ സ്കൂളിൽ മാത്രമല്ല മദ്രസ /സൺഡേ സ്കൂൾ /ട്യൂഷൻ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളിലും പോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.