കായംകുളം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 41-ാം വാർഡിൽ പൂർത്തീകരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം 27.09.2025 ശനിയാഴ്ച വൈകിട്ട് 4. മണിക്ക് നടന്നു. വി.എസ് അച്യുതാനന്ദൻ ഗ്രന്ഥശാല & വായനശാല എന്നിവയുടെ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും ബഹു. സംസ്ഥാന ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു.
നവീകരിച്ച സ്മാർട്ട് അംഗൻവാടിയുടേയും APJ അബ്ദുൽ കലാം ഗ്രൂപ്പ് സ്റ്റഡി സെൻ്റർ എന്നിവയുടെ ഉദ്ഘാടനം ബഹു. കായംകുളം എംഎൽഎ അഡ്വ. പ്രതിഭയും നിർവഹിച്ചു. ചടങ്ങിൽ കായംകുളം നഗരസഭ ചെയർപേഴ്സൺ . പി. ശശികല അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റജി മാവനാൽ സ്വാഗതം ആശംസിച്ചുവൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. കേശുനാഥ്, പി എസ് സുൽഫിക്കർ, ഷാമില അനിമോൻ എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ ഹരിലാൽ, സിപിഐഎം ഏരിയ സെക്രട്ടറി ബി. അബിൻഷാ, ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ. വിനോദ്, ലൈബ്രറി കൗൺസിൽ താലൂക് പ്രസിഡന്റ് സന്തോഷ് കുമാർ, മറ്റ് നഗരസഭ കൗൺസിലർമാർ, പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു മുതിർന്ന അംഗനവാടി ടീച്ചറെ ചടങ്ങിൽ വച്ച് ആദരിച്ചു.കായംകുളം നഗരസഭ 41-ാം വാർഡിൽപൂർത്തീകരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു.
0
ഞായറാഴ്ച, സെപ്റ്റംബർ 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.