തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുരുങ്ങിയ യുവതിയുടെ ശരീരത്തിൽനിന്ന് ഇതു പുറത്തെടുക്കുന്നത് സങ്കീർണമാണെന്ന് മെഡിക്കൽ ബോർഡ്. കാട്ടാക്കട കുളത്തുമ്മൽ തൊളിക്കോട്ടുകോണം റസിയ മൻസിലിൽ സുമയ്യ(26)യുടെ ശരീരത്തിലാണ് ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് കുരുങ്ങിയത്
ശരീരത്തിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്ന് വ്യാഴാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. വയർ ഉള്ളിൽ കിടക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തും. ശ്രീചിത്രയിലെയും മെഡിക്കൽ കോളേജിലെയും വിദഗ്ദ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടായിരുന്നത്. ശ്വാസംമുട്ടലടക്കം കടുത്ത ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന് സുമയ്യ നേരത്തേ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു2023 ഫെബ്രുവരിയിലാണ് സുമയ്യയ്ക്ക് ശസ്ത്രക്രിയ നടന്നത്. ഇതിനു ശേഷം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആറുമാസം മുൻപ് നടത്തിയ പരിശോധനയിൽ നെഞ്ചിലെ രക്തക്കുഴലിനുള്ളിൽ ട്യൂബ് കുടുങ്ങിക്കിടക്കുന്നതായി മനസ്സിലായി. സുമയ്യയുടെ പരാതിയിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് 2025 ഏപ്രിലിൽത്തന്നെ വിദഗ്ദ്ധസമിതിയെ നിയമിച്ചിരുന്നു.മെഡിക്കൽ ബോർഡിന്റെ തീരുമാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സുമയ്യയുടെ കുടുംബം പറഞ്ഞു. വിദഗ്ദ്ധസമിതിയുടെ തീരുമാനം ട്യൂബ് പുറത്തെടുക്കേണ്ട എന്നാണെങ്കിൽ ഇക്കാര്യം ഡോക്ടർമാരോട് ചർച്ചചെയ്യും. എന്നാൽ, ഇത്രയും കാലം അനുഭവിച്ച വേദനകൾക്കു പകരമായി സുമയ്യയ്ക്ക് സർക്കാർജോലി നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.