കണ്ണൂര്‍: മുന്‍പ് നടന്ന ലോക്കപ്പ് മര്‍ദനങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാനായി ഇപ്പോള്‍ നടന്നതുപോലെ ആസൂത്രിതമായി ചിത്രീകരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് അഞ്ചാറുമാസം മുന്‍പ് കുന്നംകുളത്ത് ഒരു കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ പോലീസ് അടിച്ചുവെന്നതാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്നത്. ആ നേതാവ് ആറുമാസം മുന്‍പ് എവിടെയായിരുന്നു. എവിടെയെങ്കിലും പരാതികൊടുത്തിട്ടുണ്ടോ. അന്ന് പ്രതിപക്ഷനേതാവ് കേരളത്തിലില്ലേ. എവിടെയെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ, ഡിസിസി കൊടുത്തിട്ടുണ്ടോ. ഒരു പരാതിയും എവിടെയും കൊടുത്തിട്ടില്ല. ആറുമാസത്തിനുശേഷം വലിയ ഭൂകമ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഒരു പോലീസ് അതിക്രമത്തെയും അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഞങ്ങള്‍ അനുഭവിച്ചപോലെ പോലീസ് അതിക്രമം അനുഭവിച്ച വേറെയൊരു പാര്‍ട്ടിയുമില്ല.ലോക്കപ്പ് മര്‍ദനം കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ അവസാനിപ്പിച്ചത് ഇഎംഎസ് അധികാരത്തില്‍ വന്നതിനുശേഷമാണ്. എന്നാലും ചില പോലീസുകാര്‍ പഴയ പോലീസിന്റെ പാരമ്പര്യം മനസ്സില്‍ വെച്ച് ചില അതിക്രമങ്ങള്‍ നടത്തിയേക്കും. അത്തരം അതിക്രമങ്ങളെ കൈയുംകെട്ടി നോക്കിനില്ക്കുന്ന സര്‍ക്കാരല്ല ഇടതുപക്ഷത്തിന്റേത്. ആറുമാസത്തിന് മുന്പാണെങ്കില് പോലും കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനകത്തെ ചില ചിത്രീകരണങ്ങള്‍ പുറത്തുവന്നപ്പോള്‍ നാലുപേരെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്. ഒരു കുറ്റവാളിയെയും സംരക്ഷിക്കുകയല്ല ഇടതുപക്ഷത്തിന്റെ നയംആസൂത്രിതമായി 12 കൊല്ലം മുന്‍പ് നടന്ന സംഭവം വരെ മാധ്യമങ്ങള്‍ ഇന്നലെ നടന്നതുപോലെ വാര്‍ത്തയാക്കുകയാണ്. യുഡിഎഫ് ഭരിച്ച കാലഘട്ടത്തിലുണ്ടായത് ഇപ്പോള്‍ സംഭവിച്ചതുപോലെ വരുത്തക്കരീതിയില്‍ ചിത്രീകരിച്ചാണ് വാര്‍ത്ത കൊടുക്കുന്നത്. ഇടതുപക്ഷത്തിനുനേരെ ആസൂത്രിതമായാണ് ആക്രമണം ശക്തിപ്പെടുത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ജനം മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ്, കെ.വി. സുമേഷ് എംഎല്‍എ, എം. പ്രകാശന്, എന്‍. സുകന്യ, ടി.കെ. ഗോവിന്ദന്, കെ.പി. സുധാകരന് എന്നിവര്‍ സംസാരിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പങ്കെടുത്തു
ഒക്ടോബര്‍ 20-ന് നടക്കുന്ന ഉദ്ഘാടനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു.ഭാരവാഹികള്‍: കെ.കെ. രാഗേഷ് (ചെയ.), എന്‍. ചന്ദ്രന്, പി. പുരുഷോത്തമന്, പി.വി. ഗോപിനാഥ്, കെ.വി. സുമേഷ്, എന്‍. സുകന്യ (വൈസ് ചെയ.), എം. പ്രകാശന് (കണ്.), ടി.കെ. ഗോവിന്ദന്, പി. ഹരീന്ദ്രന്‍, കെ.പി. സുധാകരന് (ജോ. കണ്)
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.