ഇന്ത്യാ ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്നും ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ നിർണ്ണയിക്കേണ്ടതല്ലെന്നും ഷു ഫിയോങ്.

ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നിര്‍ണായകമായ അഭിപ്രായ സമന്വയത്തിലെത്തിയതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫിയോങ്.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ എൺപതാം വാര്‍ഷികം സംബന്ധിച്ച സെമിനാറിലാണ് ചൈനീസ് അംബാസഡറുടെ പ്രഖ്യാപനം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ എന്നൊരു സമിതി ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനുള്ള പാക്കേജാണ് തയ്യാറാക്കുന്നതെന്നും ഷു ഫിയോങ് പറഞ്ഞു
ഇന്ത്യാ ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ ഊന്നിയുള്ളതല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടോ നടപടികള്‍കൊണ്ടോ അല്ല നിര്‍ണയിക്കപ്പെടുന്നത്. പരസ്പരം സഹായിക്കുന്ന, ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കുക എന്നതാണ് ഇരുരാജ്യങ്ങള്‍ക്കും ശരിയായ തിരഞ്ഞെടുപ്പ് എന്നും ഷു ഫിയോങ് പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !