തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ നാളെ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ഘോഷയാത്ര സംബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി.ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിയന്ത്രണം ഉണ്ടാവും.
ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.
നോ പാർക്കിംഗ് റോഡുകൾകവടിയാർ -വെള്ളയമ്പലം- മ്യൂസിയം- പാളയം- സ്റ്റാച്യു -ആയുർവേദകോളേജ് -കിഴക്കേകോട്ട - അട്ടക്കുളങ്ങര റോഡ്, വെട്ടിമുറിച്ചകോട്ട-വാഴപ്പള്ളി -മിത്രാനന്ദപുരം -
പടിഞ്ഞാറേകോട്ട- ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിലും വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട് റോഡിലും കോർപ്പറേഷൻ പോയിൻ്റ് റോഡിലും ബേക്കറി ജംഗ്ഷൻ-അണ്ടർ പാസേജ്-ആശാൻ TTC-ദേവസ്വംബോർഡ്-നന്തൻകോട്-സ്ക്വയർ-ഫ്ലൈഓവർ-ജി വി രാജ-പിഎംജി റോഡിലും, തമ്പാനൂർ -ചുരക്കാട്ട് പാളയം -കിള്ളിപാലം -അട്ടകുളങ്ങര റോഡിലും, ചൂരക്കാട്ടുപാളയം-പവർഹൗസ്-ശ്രീകണ്ഠേശ്വരം-ഉപ്പിടാംമൂട് റോഡിലും, ആയുർവ്വേദ കോളേജ്-കുന്നുംപുറം-ഉപ്പിടാംമൂട്-പാറ്റൂർ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. അന്നേദിവസം നഗരത്തിലെ റോഡുകളിൽ പേ&പാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
എം.സി റോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന് -പേരൂർക്കട പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞിഎസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട -അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി -എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ പോകേണ്ടതാണ്.കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ -മെഡിക്കൽ കോളേജ് - കണ്ണമൂല - പാറ്റൂർ -ജനറൽഹോസ്പിറ്റൽ- ആശാൻസ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള-തമ്പാനൂർ-വഴി പോകേണ്ടതാണ്.
പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പട്ടം-പൊട്ടകുഴി-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമൂല നാലുമുക്ക്. പാറ്റൂർ -ജനറൽ ഹോസ്പിറ്റൽ-ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള- തമ്പാനൂർ-വഴിയും ചെറിയ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ് ലിങ്ക്സ്-പൈപ്പിൻമുട്-ശാസ്തമംഗലം എസ്എംസി - തൈക്കാട് വഴിയും പോകേണ്ടതാണ്.
പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട - പൈപ്പിൻമൂട് ശാസ്തമംഗലം -ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ, പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിളിളിപ്പാലം വഴിയോ പാറ്റൂർ -ജനറൽ ഹോസ്പിറ്റൽ- ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള-തമ്പാനൂർ-വഴിയോ പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര- കിള്ളിപ്പാലം -ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും ഭാഗത്തേക്ക് വാഹനങ്ങൾ അട്ടക്കുളങ്ങര- ഈഞ്ചക്കൽ - ചാക്ക വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട് വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകേണ്ടതാണ്..
കിഴക്കേകോട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസുകൾ.... അട്ടകുളങ്ങര-മണക്കാട് റോഡിലും, അട്ടകുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് യഥാക്രമം സർവ്വീസ് നടത്തേണ്ടതാണ്.
തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർ ദ്ദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലൈഓവർ-കിള്ളിപ്പാലം പോകേണ്ടതാണ്.
പാർക്കിംഗ് സ്ഥലങ്ങൾ
കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, വഴുതക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ്, സെൻ്റ് ജോസഫ് സ്കൂൾ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ, ഗവ. ബോയ്‌സ് & ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂർ, പാളയം, കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിലെ മൾട്ടി ലെവൽ കാർ പാർക്കിംഗുകൾ, റെയിൽവെ, തമ്പാനൂർ KSRTC പാർക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ എഴുതി പ്രദർശിപ്പിക്കണം.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എംഎൽഎമാരായ ഡി കെ മുരളി, ഐ ബി സതീഷ്, , ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.