മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ 12 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് രക്ഷകരായി ജില്ലാ ട്രോമാകെയര്‍ പാണ്ടിക്കാട് സ്റ്റേഷന് യൂനിറ്റ് വളന്റിയര്‍മാര്‍.
പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെല്‍റ്റ് കുടുങ്ങിയത്. അബദ്ധത്തില്‍ കഴുത്തില്‍ ഇട്ടു നോക്കിയതാണ് വിനയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടുകാരും അയല്‍വാസികളും ബെല്‍റ്റ് മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ ദൗത്യം പരാജയപ്പെട്ടു.തുടര്‍ന്ന് പാണ്ടിക്കാട് ട്രോമാ കെയര്‍ യൂനിറ്റിന്റെ സഹായം തേടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കഴുത്തില്‍നിന്ന് ബെല്‍റ്റ് അതിവിദഗ്ധമായി മുറിച്ചു മാറ്റുകയായിരുന്നു.കൈവിരലിലും മറ്റും കുടുങ്ങുന്ന സമാന രീതിയിലുള്ള 118-ാമത് കേസിനാണ് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷകരായത്. ടീം ലീഡര്‍ മുജിബിന്റെ നേതൃത്വത്തില്‍ സക്കീര്‍ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീര്‍ മുര്‍ഖന്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ 12 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് രക്ഷകരായി ജില്ലാ ട്രോമാകെയര്‍
0
തിങ്കളാഴ്ച, സെപ്റ്റംബർ 08, 2025



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.