അമൃത്സര്‍: ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.
പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കര്‍ണാലില്‍ വെച്ചാണ് ഇയാള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്. ശേഷം കൂട്ടാളികള്‍ക്കൊപ്പം രണ്ട് വാഹനങ്ങളിലായി കടന്നുകളയുകായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹവും കൂട്ടാളികളും വെടിയുതിര്‍ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.
കൂട്ടാളികളോടൊപ്പം സ്കോര്‍പിയോ എസ്.യു.വിയില്‍ രക്ഷപ്പെടുന്നതിന് മുമ്പ് ഇയാള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റിയതായും ആരോപണമുണ്ട്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒരു ഫോര്‍ച്യൂണര്‍ പിന്നീട് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.സിരക്പുര്‍ സ്വദേശിയായ ഒരു സ്ത്രീ നല്കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍മീത് സിങിനെ അറസ്റ്റ് ചെയ്തത്. വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021-ല്‍ തന്നെ വിവാഹം കഴിക്കുകയും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് സ്ത്രീയുടെ പരാതി.
അശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹര്‍മീത് സിങ് ധില്ലന് പത്തന്‍മാജ്ര പഞ്ചാബിലെ സ്വന്തം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി നേതൃത്വമാണ് പഞ്ചാബില്‍ നിയമവിരുദ്ധമായി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇതിനെതിരെ താന്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പരാതി വന്നതെന്നും ഇയാള്‍ ആരോപിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.