സ്വിറ്റ്സർലൻഡ് : സ്വിസ് ഭക്ഷ്യകമ്പനിയായ നെസ്‌ലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലോറൻ്റ് ഫ്രീക്സിനെ തൽസ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഒരാളുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടതും അത് വെളിപ്പെടുത്താതിരുന്നതുമാണ് നടപടിക്ക് കാരണം.
ഈ ബന്ധം വെളിപ്പെടുത്താതിരുന്നത് തൊഴിലിട ധാർമികതയ്ക്കും കമ്പനിനിയമങ്ങൾക്കും വിരുദ്ധമായ ഗുരുതരമായ ലംഘനമായി കണക്കാക്കിയാണ് നടപടിയെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. നടപടിക്ക് പിന്നാലെ നെസ്പ്രസ്സോ സിഇഒ ഫിലിപ്പ് നവ്രാറ്റിലിനെ ഫ്രീക്സിന്റെ പകരക്കാരനായി നിയമിച്ചു.
ഫ്രീക്സിനെതിരേ പരാതി ഉയർന്നതിനെ തുടർന്ന് ചെയർമാൻ പോൾ ബൾക്കെയുടെയും ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ പാബ്ലോ ഇസ്‌ലയുടെയും മേൽനോട്ടത്തിൽ ഒരു സമിതി രൂപീകരിച്ച് കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടു.
തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആളുമായുള്ള പ്രണയബന്ധം നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിനുശേഷമാണ് ഫ്രീക്സെയെ പുറത്താക്കിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. 'അനിവാര്യമായ തീരുമാനമാണ് എടുത്തതെന്നും ഫ്രീസ്സിന്റെ സേവനത്തിന് നന്ദി പറയുന്നുവെന്നും ചെയർമാൻ പോൾ ബൾക്കെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
1986-ലാണ് ലോറൻ്റ് ഫ്രീക്സ് നെസ്‌ലെയിൽ ചേരുന്നത്. 2008-ലെ സബ്പ്രൈം, യൂറോ പ്രതിസന്ധികളിലൂടെ കമ്പനിയെ നയിച്ച അദ്ദേഹം 2014 വരെ നെസ്‌ലെയുടെ യൂറോപ്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിന്നീട്, സിഇഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് വരെ ലാറ്റിൻ അമേരിക്കൻ വിഭാഗത്തിന്റെ തലവനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.