അബുദാബി: ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യമാണ് യുഎഇ. ഇവരിൽ പലരും കുടുംബമായാണ് യുഎഇയിൽ താമസിക്കുന്നത്. അനേകം ഇന്ത്യൻ പ്രവാസികളുടെ മക്കൾ ഇവിടെ പഠനം നടത്തുകയും ചെയ്യുന്നു.
ഇപ്പോഴിതാ ഇന്ത്യൻ പ്രവാസികളെയടക്കം ബാധിക്കുന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ. യുഎഇയുടെ പല ഭാഗങ്ങളിലും റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. മൂടൽമഞ്ഞ് കാരണം കാഴ്‌ചമങ്ങൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അലർട്ടുകൾ പ്രഖ്യാപിച്ചത്.നിരത്തിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി. വേഗത മുന്നറിയിപ്പുകൾ മാത്രം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് നിർദേശിച്ചു. കടുത്ത വേനൽകാലം മാറി രാജ്യത്ത് തണുപ്പുള്ള അന്തരീക്ഷം ആരംഭിച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ശരത്‌കാലത്തിനും തുടക്കമാവും.ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. അബുദാബി, ദുബായ് പോലുള്ള പ്രധാന നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നത്തെ താപനില അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ യുഎഇയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 44.9 ഡിഗ്രി സെൽഷ്യസ് ആണ്.
വരുംദിവസങ്ങളിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. ഇന്ന് രാത്രിയും നാളെ രാവിലെയും തീരപ്രദേശങ്ങളിൽ ഉൾപ്പെടെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. കടൽ ശാന്തമായിരിക്കുമെന്നും അറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.