കോട്ടയം: ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും.
ആലപ്പുഴ വഴിയാണ് വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം. അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 19, 20, 21 തീയതികളിലാണ് നിയന്ത്രണം.തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്12624), തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ്(16312), തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ്(16319), കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ്(22503), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ്(16343), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്(16347 ) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. സെപ്റ്റംബർ 20നാണ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്.മധുര – ഗുരുവായൂർ എക്സ്പ്രസ്(16327) സെപ്റ്റംബർ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ – മധുര എക്സ്പ്രസ്(16328) സെപ്റ്റംബർ 21ന് ഗുരുവായൂരനും കൊല്ലത്തിനും ഇടയ്ക്കുള്ള സർവീസ് റദ്ദാക്കി. പകരം കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12:10-ന് യാത്ര ആരംഭിക്കും. നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്(16366) സെപ്റ്റംബർ 20ന് ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല.എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12696) സെപ്റ്റംബർ 20ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ദിവസങ്ങളിൽ ട്രെയിനുകൾ വഴിതിരിച്ചു വിടും
0
വ്യാഴാഴ്ച, സെപ്റ്റംബർ 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.