നാല്പ്പത്തി നാലാമത് ബിഷപ് വയലിൽ വോളി നാളെ ആരംഭിക്കും

പാലാ: നാൽപ്പത്തി നാലാമത് ബിഷപ് വയലിൽ ഓൾ കേരളാ ഇൻ്റർ കൊളെജിയേറ്റ് വോളിബോൾ ടൂർണമെൻറ് തിങ്കളാഴ്ച മുതൽ പാലാ സെൻ്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും.


മത്സരങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 3:30നു കോളേജ് അങ്കണത്തിൽ വെച്ച് നിർവഹിക്കും.

തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ് കോട്ടയത്തെ നേരിടും.

ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം അങ്കമാലി ഡീ പോൾ കോളേജിനെ നേരിടും. പുരുഷ വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് 26'ന് സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !