വാഷിങ്ടൻ : അധിനിവേശകാലത്ത് യുഎസ് വ്യോമത്താവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മോശം കാര്യങ്ങൾ സംഭവിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
താവളം തിരികെ പിടിക്കാൻ സൈന്യത്തെ അയയ്ക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.2001 സെപ്റ്റംബർ 11 ലെ ആക്രമണങ്ങൾക്കു ശേഷമാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ സൈനിക നിയന്ത്രണം ഏറ്റെടുത്തത്. 2021 ൽ യുഎസ് സൈന്യം പിൻവാങ്ങിയതോടെ താവളത്തിന്റെ നിയന്ത്രണം താലിബാനായി.
യുഎസ് പിന്തുണയുള്ള കാബൂളിലെ സർക്കാരിനെ താലിബാൻ അട്ടിമറിച്ചു. താവളം തിരികെ ലഭിക്കാൻ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. ബഗ്രാം വ്യോമത്താവളം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ വീണ്ടും ഒരു അധിനിവേശത്തിലേക്ക് നയിക്കുമെന്നും അതിന് 10,000 ൽ അധികം സൈനികരെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ആവശ്യമായി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്, യുഎസ് സേന അഫ്ഗാനിലേക്ക് തിരിച്ചെത്തുമെന്ന സൂചന ട്രംപ് നൽകിയത്. യുഎസ് സാന്നിധ്യം ആവശ്യമില്ലെന്നാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്താൽ തൊട്ടടുത്തുള്ള ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കാനും മേഖലയിലെ സൈനിക നടപടികൾ വേഗത്തിലാക്കാനും യുഎസിനു കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.