പാലാ ;വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേയ്ക്ക് ഭാരതീയ ജനതാ പാർട്ടിയേയും, പ്രവർത്തകരേയും സജീവവും സക്രിയവും ആക്കുന്നതിനാവശ്യമായ ശില്പ ശാലയുമായി ഭാരതീയ ജനതാ പാർട്ടി കൊഴുവനാൽ പഞ്ചായത്ത് കമ്മിറ്റി.
ഇന്ന് വലിയകുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ 14 വാർഡുകളിലേയും വികസന സമിതി അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ശില്പശാല BJP ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീ N K ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പാർട്ടിയിൽ അംഗത്വം എടുക്കാനെത്തിയവരെ അദ്ദേഹം ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.ഉദ്ഘാടന സഭയിൽ പാർട്ടിയുടെ കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശ്രീ P S സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലാ മണ്ഡലം പ്രസിഡൻ്റ് Adv. G അനീഷ് , കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുട്ടികൃഷ്ണൻ വി. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ മുരളീധരൻ P R, ഗ്രാമപഞ്ചായത്തംഗം മഞ്ജുദിലീപ് , പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ആർ രാജേഷ് തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ശില്പശാലയിൽ വോട്ടർപട്ടികയുടെ തരം തിരിക്കൽ , സോഷ്യൽ ഔട്ട് റീച്ച്, കീവോട്ടേഴ്സ് സമ്പർക്കം , ഗ്രഹ സമ്പർക്കം ,സോഷ്യൽ മീഡിയ പ്രചരണം, കന്നി വോട്ടർമാരുടെ ലിസ്റ്റ്, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങിയ 21 ഡിപ്പാർട്ട്മെൻ്റുകൾ തിരിച്ചുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, അതിനായി വാർഡ്തല ഇൻചാർജ്മാരെയും നിശ്ചയിച്ച് , വരാൻ പോകുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്വസ്വലതയോടെ കാഴ്ച്ചവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത് ശില്പശാല സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.