പാലാ;പാലായിലും പരിസര പ്രാദേശങ്ങളിലും എച്ച് ഐവി ബാധിതരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നതായി ഡെയ്‌ലി മലയാളിന്യൂസ് അന്വേഷണത്തിൽ കണ്ടെത്തൽ.
ആരോഗ്യവകുപ്പും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണം മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം പതിന്മടങ്ങ് വർധിച്ചതുമാണ്. പാലാ നഗരത്തിൽ ഏതാനും സ്ത്രീകൾ HIV ബാധിതരാണ് എന്ന് സർക്കാർ സംവിധാനത്തിലല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ ഡെയ്‌ലി മലയാളി ന്യൂസിനോട് പങ്കുവെച്ചു.നേരത്തെ HIV ബാധിതരായവരുടെ എണ്ണമോ മറ്റ് വിവരങ്ങളോ പൊതു സമൂഹത്തിന് അറിയാനുള്ള മാർഗം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രോഗബാധിതരെ സംബന്ധിച്ച എണ്ണമോ മറ്റ് വിവരങ്ങളോ സർക്കാർ പുറത്തു വിടുന്ന പതിവില്ല.ഒരു പക്ഷെ രോഗ ബാധിതരായവരെ പൊതു സമൂഹം ഒറ്റപ്പെടുത്തുന്ന രീതി ശ്രദ്ധയിൽ പെട്ടതുകൊണ്ടുമാകാം അത്.
നേരത്തെ പാലാ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെക്കുറിച്ചു ഡെയ്‌ലി മലയാളി റിപ്പോർട്ട് ചെയ്തിരുന്നു ഇത് കൂടാതെ പോലീസിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടെയും കണ്ണ് വെട്ടിച്ച് അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന മാംസ കച്ചവടവും പാലാ നഗരത്തിൽ ഇപ്പോഴും നടക്കുന്നുണ്ട്.
സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധങ്ങളും മയക്കുമരുന്ന് ഉപയോഗവും HIV അടക്കമുള്ള മാരക രോഗങ്ങൾ സമൂഹത്തിൽ പടർന്നു പിടിക്കാൻ കാരണമാകും എന്ന് മാത്രമല്ല മുൻപ് നാല്പത് കഴിഞ്ഞവരിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇന്ന് യുവജനങ്ങൾക്കിടയിൽ ഭീതിപ്പെടുത്തുന്ന തരത്തിൽ രോഗബാധ വളർന്നു കഴിഞ്ഞിരിക്കുന്നു.പാലായിലും പരിസര പ്രദേശങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളിൽ അല്ല മറിച്ച് സ്വദേശികളായ ചെറുപ്പക്കാർക്കിടയിലാണ് വൻ തോതിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നത്.
പാലാ തൊടുപുഴ ബൈപ്പാസിൽ ഏതാനും നാളുകൾക്ക് മുൻപ് മയക്കുമരുന്ന് ഉപയോഗത്തിൽ ഏർപ്പെട്ടിരുന്ന ഏതാനും ചില യുവാക്കളെകുറിച്ച് ഡെയ്‌ലി മലയാളി റിപ്പോർട്ടർ ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറിയിരുന്നു തുടർന്ന് നടന്ന പരിശോധനയിൽ പിടിയിലായവരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു.മാത്രമല്ല മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും സംബന്ധിച്ച വിവരങ്ങളും ഡെയ്‌ലി മലയാളി ബന്ധപ്പെട്ടവർക്ക് കൈമാറിയിരുന്നു..
എന്നാൽ ഇന്ന് ആശങ്കപ്പെടുത്തുന്ന സാഹചര്യം എന്തെന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളിൽ (ഹോമോ സെക്സ്) വർധിക്കുന്നതായും ഇവരിൽ പലരിൽ നിന്നും രോഗം പടരുന്നതായും ഞെട്ടിക്കുന്ന വിവരമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് എടുത്ത് കൃത്യമായ നിരീക്ഷണങ്ങളോടെ ആരോഗ്യവകുപ്പ് കാര്യക്ഷമമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും ഓരോരുത്തരും വരും തലമുറകളെ മുൻപിൽ കണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ട് പോകണമെന്നാണ് അറിയിപ്പ്..
നേരത്തെ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ..
2024-25-ൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 14 ശതമാനം പേർ 19-നും 25-നും ഇടയിലുള്ളവരാണ്. സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളിൽ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളിൽ എച്ച്ഐവി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം.
സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന കാംപെയ്‌നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.