കോട്ടയം:പുനർ നിർമ്മിച്ച പൂവത്തോട് സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സെപ്റ്റംബർ 7 ഞായർ രണ്ടുമണിക്ക്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
2023 ജൂലൈ മൂന്നിന് ചില സ്ഥാപനം നടത്തിയ ദേവാലയത്തിന്റെ നിർമ്മാണം ഏകദേശം രണ്ടുവർഷംകൊണ്ട് പൂർത്തിയായി പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരും കൂദാശ കർമ്മത്തിൽ പങ്കെടുക്കും.പാലാ രൂപതയിലെ വികാരി ജനറാൾമാർ വൈദികർ സന്യസ്തർ. തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. 1887 ഏപ്രിൽ 17നാണ് പൂവത്തോട് ഇടവക സമൂഹം രൂപം കൊള്ളുന്നത്. ഭരണങ്ങാനം ആനക്കല്ല് ഇടവകയുടെ ഭാഗമായിരുന്ന 204 കുടുംബങ്ങൾ പൂവത്തോട് ഇടവക സമൂഹത്തിന്റെ ഭാഗമായി. പുലിക്കുന്നേൽ സ്കറിയ കത്തനാരും തുരുത്തിയിൽ ഔസേപ്പ് കത്തനാരും ആണ് ആദ്യകാല വികാരിമാരായി ഇടവക സമൂഹത്തിന് നേതൃത്വം കൊടുത്തത്.ഇപ്പോഴത്തെ വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ 42 ആമത്തെ വികാരിയാണ്. ഇടവകയിൽ ഇന്ന് 320 കുടുംബങ്ങളുണ്ട് സി എസ് ഡി വൈദികരുടെയും തിരുഹൃദയ സന്യാസിനികളുടെയും നസ്രത്ത് സന്യാസിനികളുടെയും ഓരോ ഭവനങ്ങൾ ഇടവകയിൽ സേവനം ചെയ്യുന്നു.കൂദാശ കർമ്മം സംബന്ധിച്ച് വിവരങ്ങൾ പാലാമീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പള്ളി വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ കൈകാരന്മാരായ ജോസ് ജോസഫ് ഞായർകുളം, കെ സി മാത്യു കുറ്റിയാനിക്കൽ, പ്രസാദ് ദേവസ്യ പേരക്കാട്ട്, സെബാസ്റ്റ്യൻ പെരുവാച്ചിറ, ജോജോ ജോസഫ് കാക്കാനി തുടങ്ങിയവർ വിശദമാക്കി








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.