തിരുവനന്തപുരം;ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ).
അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയിൽ പറയുന്നു.
വാർത്താസംവാദങ്ങളിൽ മാധ്യമപ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യങ്ങളോടോ വിഷയങ്ങളോടോ വിയോജിപ്പുണ്ടെങ്കിൽ മാന്യമായി ചോദ്യം ചെയ്യുന്നതിനും പ്രതിഷേധിക്കുന്നതിനും സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതിനു മുതിരാതെ അധിക്ഷേപ വർഷത്തിനും അവഹേളനത്തിനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തകരെ ഒന്നടങ്കം അധിക്ഷേപിക്കാനാണ് നടൻ വിനായകൻ ബോധപൂർവം ശ്രമിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
സ്ത്രീകളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ ക്രിമിനൽ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.അതേസമയം സംഭവത്തിൽ വിനായകനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി.ഫേസ്ബുക്കിലൂടെ നിരന്തരം ആളുകളെ അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആക്റ്റിവിസ്റ്റ് ദിയ സന വിനായകനെതിരെ പരാതി നൽകി. തിരുവനന്തപുരം മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. അപർണ കുറുപ്പിനെ ഭീഷണിപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വസന്ത് തെങ്ങുംപിള്ളി പൊലീസിന് പരാതി നൽകി. നിരന്തരം അസഭ്യവർഷം തുടർന്നിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.