പാലാ ജനറൽ ഹോസ്പിറ്റൽ - പ്രതിപക്ഷ ബഹിഷ്കരണം പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളി - മുനിസിപ്പൽ ചെയർമാൻ

പാലാ; ജനറൽ ആശുപത്രിയ്ക് എതിരെ  പ്രതിപക്ഷം നടത്തുന്ന അനാവശ്യ പ്രചരണങ്ങൾ വരാൻ പോകുന്നഇലക്ഷൻ മുൻ നിർത്തിയുളള നാടകമെന്ന് ഭരണപക്ഷം. പാലാ ജനറൽ അശുപത്രിയിലെ പഴയ കെട്ടിടങ്ങൾക്ക് എല്ലാം നിയമാനുസൃതമായ കെട്ടിട നമ്പർ നഗരസഭ നൽകിയിട്ടുള്ളതാണ്.


എന്നാൽ പുതിയതായി നിർമ്മിച്ച കെട്ടിടം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കത്തക്ക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഗവൺമെൻ്റ് കെട്ടിടങ്ങൾ പൊതുമരാമത്ത് വകുപ്പാണ് നിർമ്മിക്കുന്നത്. അവർ തയ്യാറാക്കുന്ന പ്ലാനുകൾ അവർ സർട്ടിഫൈ ചെയ്ത് നഗരസഭയിൽ സമർപ്പിക്കുമ്പോൾ പരിശോധിച്ച് നഗരസഭ നമ്പർ ഇട്ടു നൽകുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ കെട്ടിടങ്ങൾ 2019 ൽ കോ വിഡ് സാഹചര്യം പരിഗണിച്ച് ജില്ലകള്കടറുകൂടെ നിർദ്ദേ പ്രകാരം തുറന്ന് കൊടുക്കുകയാണ് ചെയ്തത്. രോഗികളുടെ സുരക്ഷിത്വതവും സൗകര്യവും ഒരുക്കിയാണ് ഇത് തുറന്ന് കൊടുത്തത്.

ഇന്ന് പാലാ ജനറൽ അശ്രുപതിയിൽ ആയിരകണക്കിന് രോഗികളാണ് ദിനംപ്രതി ചികത്സ തേടിയെത്തുന്നത്. മൂവായിരത്തോളം കാൻസർ രോഗികൾ ഇവിടെ ചികൽസ തേടുന്നുണ്ട്. നുറ് കണക്കിന് കിഡ്നി രോഗികൾ ഇവിടെ ഡയാലിസിസ് നടത്തുന്നുണ്ട്.നഗരസഭ 4 കോടിയിൽ പരം രൂപ ഈ ആശുപതിയുടെ വികസനത്തിനും മറ്റുമായി ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്. ആശുപത്രി സുപ്രണ്ടിൻ്റെയും ആർ എം.ഒയുടെയും നേത്യത്യത്തിൽ വളരെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളാണ് ജനറൽ ഹോസ്പറ്റലിൽ നടത്തി വരുന്നത്. എല്ലാ രാഷ്ടിയ കഷികളും ഉൾപ്പെട്ട ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി കൂടുമ്പോൾ ഒറ്റകെട്ടായി ഡോക്ടർക്കും മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്കും പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയിട്ട് ചില പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ നടത്തുന്നത് മുനിസിപ്പൽ ഇലക്ഷൻ മുന്നിൽ കണ്ടുള്ള പ്രചരണം മാത്രമാണിതെന്നും ഭരണപക്ഷം പറയുന്നു.

വലിയ ഒരു ഹോസ്പിറ്റലിൽ എത്ര പരിഹരിച്ചാലും പോരായ്മകൾ ഉണ്ടാവാം. അത് പരിഹരിക്കാൻ സ്ഥലം എം.ൽ.എയ്ക്കും ഉത്തരവാദിത്വം ഉണ്ടു്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവർ നടത്തി വരുമ്പോൾ ജനറൽ അശ്രുപതിയുടെ പ്രവർത്തനം നിർത്തിക്കാനാണ് പ്രതിപക്ഷം വെറും രാഷ്ട്രിയ ലക്ഷ്യത്തോടെ ശ്രമിക്കന്നത്. ഇത് പൊതുജനം തിരിച്ചറിയുമെന്നും ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർ പേഴ്സൺ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ജോസിൻ ബിനോ ,ആൻ്റോ പടിഞ്ഞാറെക്കര  എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !