കോട്ടയം;പാലാ തൊടുപുഴ റൂട്ടിൽ കഴിഞ്ഞ ദിവസം അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ ഗുരുതര പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന;പ്രവിത്താനം അന്തീനാട് അല്ലപ്പാറ സ്വദേശിനിയായ പതിനൊന്നുവയസുകാരി അന്നമോൾ മരണപെട്ടു എന്ന തരത്തിൽ മുഖ്യധാരാ മാധ്യമങ്ങളിലടക്കം വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.
'ആർക്കാണ് ഒരു കുഞ്ഞു മരിച്ചുകാണാൻ ആഗ്രഹം',മരണപ്പെട്ട വ്യക്തിയെ സൂക്ഷിക്കാനുള്ള ഇടം മോർച്ചറിയാണ്,നിലവിൽ കുട്ടി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.ജീവന്റെ തുടിപ്പെങ്കിലും അവശേഷിപ്പിക്കുന്നുണ്ടെങ്കിൽ വിദഗ്‌ദ്ധരായ ഡോക്ടർമാർ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും..ഒരു വെക്തി മരണപെട്ടു എന്ന് സ്ഥിരീകരിക്കേണ്ടത് ഡോക്ടർമാരാണ് നിലവിൽ മസ്തിഷ്ക മരണം സംഭവിച്ചെന്നും അവയവ ദാനത്തിനുള്ള സമ്മതം പിതാവിനോടും കുടുംബാംഗങ്ങളോടും ആശുപത്രി അധികൃതർ തേടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട് കുടുംബാംഗങ്ങൾ രേഖാമൂലം ഇതിനു സമ്മതം നൽകിയതായും അറിയാൻ സാധിച്ചിട്ടില്ല...നാളെ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും കുഞ്ഞിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
നെരിപ്പോട് പോലെ അവശേഷിക്കുന്ന ജീവൻ ആർജവത്തോടെ തിരിച്ചു വരാൻ മാത്രമാണ് ആഗ്രഹം.അതിന് വേണ്ടിയാണ് എല്ലാവരുടെയും പ്രാർത്ഥന രണ്ടു പേരുടെ ജീവൻ പൊലിഞ്ഞു മൂന്നാമത് ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു എന്ന് അല്ലങ്കിൽ ബോഡി മോർച്ചറിയിലേക്കോ വീട്ടിലേക്കോ മാറ്റിയെന്നോ എങ്കിലും അടുത്തവർ പറയട്ടെ, അതുവരെ മനസുള്ളവർക്ക് കുട്ടി ജീവിതത്തിലേക്ക് തിരികെ വരാൻ പ്രാർത്ഥിക്കാം..എന്നിട്ടുമതി ആദരാഞ്ജലികൾ..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.