എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. നിയോജകമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.
മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും, മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പ് മുഖേന RKVY ഫണ്ട്, നബാർഡ്, ഫണ്ട് എന്നീ ഫണ്ടുകൾ സംയോജിപ്പിച്ച് 7.34 കോടി രൂപ അനുവദിച്ചാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 30 കിലോമീറ്ററോളം വരുന്ന വനമേഖല പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതത്വമാക്കുന്നതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. ഇതിൽ ഒന്നാം ഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി 9.5 കിലോമീറ്ററും, മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും ഒന്നാം ഘട്ടമായി തൂക്ക് സൗരവേലുകൾ സ്ഥാപിച്ചു.കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ് , സോളാർ ഫെൻസിംങ്ങ് എന്നിവ സ്ഥാപിച്ച് വന്യജീവി ആക്രമണം പൂർണ്ണമായും പ്രതിരോധിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു. ഈ പ്രവ്യത്തികൾ പൂർത്തീകരിക്കുന്നതോടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് പൂർണ്ണമായും തടയാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ ആഗ്രവാൾ, വനം വകുപ്പ് എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി സാബു, ജനപ്രതിനിധികളായ സുകുമാരൻ, സനില രാജൻ, സി.സി തോമസ്, കൃഷി ഓഫീസർമാരായ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളായ സംഘടന നേതാക്കളായ ഉണ്ണി രാജ് പത്മാലയം,ടി.ഡി. സോമൻ, വി.സി രവീന്ദ്രൻ നായർ, ടി.വി പ്രസന്നകുമാർ, കെ.കെ ജനാർദ്ദനൻ, ലിജോ പുളിക്കൽ, പി.ജി റെജിമോൻ, പി.വി ശിവദാസ്, എം.ഡി ശ്രീകുമാർ വർമ്മ, കെ.കെ ഷൈലേന്ദ്രൻ, പി.ജെ ഭാസ്‌കരൻ, രാജേഷ് കീർത്തി, വി.കെ ചെല്ലപ്പൻ, സി.സി. രാധാകൃഷ്ണൻ, വി.എ മോഹനൻ, വി.പി ജനാർദ്ദനൻ നാരായണൻ മേനോത്ത്, ബി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.