തിരഞ്ഞെടുപ്പ് അടുത്തതോടെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി-സിപിഎം പോര് മുറുകുന്നു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി-സിപിഎം പോര് മുറുകുന്നു.

ബസ് സ്റ്റാന്‍ഡിന്റെ പണി ഇഴയുന്നുവെന്ന് ആരോപിച്ച് ബാരിക്കേഡ് വെച്ച് അടച്ച ബസ് സ്റ്റാന്‍ഡ് സിപിഎം തുറന്നുനല്‍കിയതോടെയാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിനെചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള പോര് രൂക്ഷമായത്.

ടോയ്‌ലറ്റ് ബ്ലോക്കും സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിനുള്ള റെസ്റ്റോറന്റും ജിമ്മും അടക്കം പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് കെട്ടിടം. 48 പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമുള്ള ഹോട്ടലാണ് പണി കഴിപ്പിക്കുന്നത്. രണ്ട് മാസം കൊണ്ട് പണി പൂര്‍ണമായി തീരുമെന്നാണ് ട്വന്റി 20 അവകാശപ്പെടുന്നത്. പണി ഇഴയാന്‍ കാരണം നാട്ടിലെ വ്യവസ്ഥിതിയാണെന്നായിരുന്നു ട്വന്റി ട്വന്റിയുടെ പ്രതികരണം.

ആറ് മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ബസ് സ്റ്റാന്‍ഡിന്റെ പണി ആറ് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് സിപിഎം കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡ് തുറന്ന് നല്‍കിയത്. അഴിമതിയാണ് ബസ് സ്റ്റാന്‍ഡിന്റെ പണി ഇഴയാന്‍ കാരണമെന്നാണ് സിപിഎം ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !