സംസ്ഥാനത്ത് വമ്പൻ മാറ്റം,വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്കു ലൈസൻസ് നൽകാം

തിരുവനന്തപുരം; ഇനി വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്കു ലൈസൻസ് നൽകാം. വീടിന്റെ 50% വരെ സ്ഥാപനങ്ങൾ തുടങ്ങാൻ നീക്കിവയ്ക്കാം.

ഇത് ഉൾപ്പെടെ പുതുതലമുറയിലെയും നിയമവിധേയമായതുമായ ഏതു സംരംഭത്തിനും ലൈസൻസ് നൽകുന്ന തരത്തിൽ 1996ലെ കേരള പഞ്ചായത്തിരാജ് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറത്തിറക്കും.

വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും മറ്റു വാണിജ്യ സേവനങ്ങൾക്കും നിലവിൽ ലൈസൻസ് അനുവദിക്കുന്നില്ല. ചട്ടങ്ങൾ മാറുന്നതോടെ ബാങ്ക് വായ്പ, ജിഎസ്ടി റജിസ്ട്രേഷൻ, വിവിധ ഗ്രാന്റുകൾ എന്നിവ കിട്ടുന്നതിലുൾപ്പെടെയുള്ള തടസ്സത്തിനു പരിഹാരമാകും. നിലവിലെ ചട്ടത്തിൽ ലൈസൻസ് നൽകാൻ സാധിക്കുന്ന 150ൽ പരം സേവനങ്ങളും സംരംഭങ്ങളും മാത്രമാണുള്ളത്.  

നഗരസഭകളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ പിന്നീടു പരിഷ്കരിക്കും. പ്രധാന മാറ്റങ്ങൾ  ∙ ഒരിക്കൽ വാങ്ങിയ അനുമതി സംരംഭകൻ മാറിയാലും സംരംഭക രീതിക്കു മാറ്റമില്ലെങ്കിൽ കൈമാറാം.  ∙ ലൈസൻസ് അന്നുതന്നെ പുതുക്കാൻ ഫാസ്റ്റ് ട്രാക്ക് സംവിധാനം. ∙ ലൈസൻസ്/അനുമതി അപേക്ഷകളിൽ നിശ്ചിത സമയത്തിനകം നടപടി ഇല്ലെങ്കിൽ ഡീംഡ് ലൈസൻസ്. ∙ ലൈസൻസ് ഫീസ് പൂർണമായും മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ആക്കും.

കുറഞ്ഞ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾക്ക് പ്രത്യേക സ്ലാബ്, മൂലധന നിക്ഷേപം കണക്കാക്കുമ്പോൾ ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കും. ∙ സ്ഥാപനങ്ങൾക്ക് എതിരായ പരാതികളിൽ വിദഗ്ധ ഉപദേശത്തോടെ സമയബന്ധിതമായി തീർപ്പാക്കാൻ സംവിധാനം. ∙ ലൈസൻസ് കാലാവധി അവസാനിക്കുന്നതു സാമ്പത്തിക വർഷത്തിനു പകരം ലൈസൻസ് തീയതി മുതൽ ഒരു വർഷം. സംരംഭങ്ങൾ രണ്ടുതരം  ചട്ടങ്ങളിൽ സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്ന് ഉൽപാദന യൂണിറ്റുകളാണ്. 

അവയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. പകരം അവ റജിസ്റ്റർ ചെയ്താൽ മതി.  റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളാണ് കാറ്റഗറി രണ്ടിൽ. ഇവയ്ക്ക് ലൈസൻസ് നിർബന്ധമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !