മുംബൈ: പെണ്‍കുട്ടിയുമായി സംസാരിച്ചെന്നാരോപിച്ച് 20-കാരനെ പത്തംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലൈമാന്‍ ഖാന് ആണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.പോലീസ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ജാംനറിലെ ഒരു ഓണ്‍ലൈന്‍ കഫേയില്‍ പോയതായിരുന്നു സുലൈമാന്‍ ഖാന്. കഫേയിലെ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതു കണ്ട് ചിലര്‍ ഇത് ചോദ്യം ചെയ്തു.
തുടര്‍ന്നാണ് സംഘം സുലൈമാന്‍ ഖാനെ മര്‍ദിക്കാന്‍ ആരംഭിച്ചത്. അക്രമികള്‍ നിര്‍ബന്ധിച്ച് സുലൈമാനെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും ബസ് സ്റ്റാന്‍ഡില്‍വെച്ച് വടിയും മറ്റും ഉപയോഗിച്ച് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാനെത്തിയ സുലൈമാന്റെ വീട്ടുകാര്‍ക്കും മര്‍ദനമേറ്റു.
സുലൈമാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജാംനറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ അറസ്റ്റുചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുലൈമാന്റെ ബന്ധുക്കളും പ്രദേശവാസികളും ജാംനര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
തട്ടികൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തേ നിലനിന്നിരുന്ന തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.